2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ശാസ്ത്ര അധ്യാപക കൂട്ടായ്മ 

മണ്ണാര്‍ക്കാട് 

ആസൂത്രണം , പ്രശ്ന പരിഹാരം ,മേഖലകളില്‍ ഊന്നല്‍ നല്‍കി ശാസ്ത്ര അധ്യാപക കൂട്ടായ്മ . പതിവ്  ക്ലസ്റര്‍  കൂടിയാലോചനകളില്‍ ആസൂത്രണത്തിനു മതിയായ സമയം കിട്ടാതെ വരുന്നതിനാല്‍ അത് മറികടക്കാന്‍ തരത്തിലുള്ള  രൂപരേഖയായിരുന്നു  ക്ലസ്ടരില്‍ .ആനക്കര ഡയറ്റ്‌ നടത്തിയ കുട്ടികളുടെ ഉത്തര കടലാസ് സംബന്ധിച്ച ഗവേഷണത്തിന്റെ  രേഖകളിളിലൂടെ മാറേണ്ട അധ്യാപന രീതികളെ കുറിച്ച് ചര്‍ച്ച നടന്നു..ഓരോ യൂനിറ്റിന്റെയും  ആശയ ഭൂപടം തയ്യാരാക്കുനത്  ക്ലാസ് ആസൂത്രണത്തിനു സഹായകരമാകും എന്ന്  കണ്ടെത്തി . സയന്‍സ് സര്‍കിള്‍ സംബന്ധിച്ച ചര്‍ച്ച നടന്നു . ട്രൈ ഔട്ട്‌ ക്ലാസിനു  മുജീബ് റഹ്മാന്‍ നേതൃത്വം നല്‍കി .ബി പി  ബഷീര്‍ ക്ലാസ് സന്ദര്‍ശിച്ചു അവലോകനം നടത്തി .കെ.ശിവപ്രസാദ് , ടി കെ മുഹമ്മദ്‌ എന്നിവര്‍  ക്ലസ്ടരിനു നേതൃത്വം നല്‍കി .












2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ശാസ്ത്ര പരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍ 
പ്രശ്നം :ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യതാസം 

ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് കുപ്പികള്‍ ,മണ്ണെണ്ണ ,വെള്ളം ,വെളിച്ചെണ്ണ ,  പാഴായ ഗ്ലൂക്കോസ് ബോട്ടിലിന്റെ ലോക്ക് ,
പൈപ്പ്, എം സീല്‍ പ്രവര്‍ത്തനം :ഒരു പ്ലാസ്റിക് കുപ്പിയുടെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഇടുക .രണ്ടിലൂടെയും പൈപ്പ് കടത്തുക.ചോര്‍ച്ച വരാതിരിക്കാന്‍ എം സീല്‍ ഇട്ടു ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രങ്ങള്‍ മറ്റു രണ്ടു കുപ്പികളുടെ അടിവശത്ത് ദ്വാരം ഇട്ടു അതിലൂടെ കയറ്റി ഉറപ്പിക്കുക .ഇവയില്‍ ലോക്ക് പിടിപ്പിക്കുക .ഒന്നാമത്തെ കുപ്പിയില്‍ വെള്ളം എടുക്കുക .രണ്ടാമത്തെ കുപ്പിയില്‍ വെളിച്ചെണ്ണ എടുക്കുക ..ലോക്ക് തുറക്കുക .അപ്പോള്‍ വെളിച്ചെണ്ണ കുഴലിലൂടെ വന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെള്ളത്തിലൂടെ കടന്നു മുകളില്‍ എത്തുന്നു .മൂന്നാമത്തെ കുപ്പിയില്‍ മണ്ണെണ്ണ എടുക്കുക . ലോക്ക് തുറക്കുക .അപ്പോള്‍ മണ്ണെണ്ണ കുഴലിലൂടെ കടന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെളിച്ചെണ്ണയുടെയും മുകളില്‍ എത്തുന്നു .
നിഗമനം :വെള്ളത്തിനു സാന്ദ്രത കൂടുതല്‍ ആണ് .അത് കൊണ്ടാണ് അത് ഏറ്റവും അടിയില്‍ നില്‍ക്കുന്നത് .വെളിച്ചെണ്ണ ക്ക് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് .അത് കൊണ്ട് അത് വെള്ളത്തിനു മുകളില്‍ നില്‍ക്കുന്നു .മണ്ണെണ്ണ ക്ക് വെള്ളം വെളിച്ചെണ്ണ എന്നിവയെക്കാള്‍ സാന്ദ്രത കുറവാണ് അത് കൊണ്ട് അത് ഏറ്റവും മുകളില്‍ നില്‍ക്കുന്നു .ഒരേ വ്യാപ്തം ആണെങ്കിലും ഓരോന്നിലും അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ് അഥവാ സാന്ദ്രതയില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌ .

പ്രശ്നം .ന്യൂട്ടന്റെ മൂന്നാം ചലന നിയമം
ആവശ്യമുള്ള സാധനങ്ങള്‍ :പ്ലാസ്റിക് ട്രേ,വെള്ളം ,പ്ലാസ്റിക് ജാര്‍ ,സ്ട്രോ ,പശ ,പ്ലാസ്റിക് പാത്രം ,വിനാഗിരി ,അപ്പസോഡ.
പ്രവര്‍ത്തനം :പ്ലാസ്റിക് ട്രെയില്‍ വെള്ളം നിറക്കുക .പ്ലാസ്റിക് പാത്രത്തിന്റെ നടുവിലായി ഒരു ചെറിയ പ്ലാസ്റിക് ജാര്‍ വക്കുക. ഈ ജാരിന്റെ വശത്ത് ഒരു ദ്വാരം ഇട്ടു സ്ട്രോ ഘടിപ്പിക്കുക .ഈ സ്ട്രോ പ്ലാസ്റിക് പാത്രത്തിന്റെ വശത്ത് കൂടെ ട്രെയിലെ വെള്ളത്തില്‍ എത്തുന്ന തരത്തില്‍ ഉറപ്പിക്കുക .പ്ലാസ്റിക് ജാറില്‍ വിനാഗിരി എടുക്കുക.,ഇതിലേക്ക് അപ്പ സോഡ ഇട്ടു മൂടി കൊണ്ട് അടക്കുക .
നിരീക്ഷണം :കുപ്പിയില്‍ നുരയും പതയും ഉണ്ടാകുന്നു .പൈപ്പിലൂടെ ഉണ്ടാകുന്ന വായു ട്രെയിലെ വെള്ളത്തില്‍ കുമിളകള്‍ ആയി ഉയരുന്നതിന് അനുസരിച്ച് പ്ലാസ്റിക് പാത്രം ഒരു ബോട്ട് പോലെ നീങ്ങുന്നു .\
നിഗമനം :വിനാഗിരിയും അപ്പസോഡയും പ്രവര്‍ത്തിക്കുമ്പോള്‍ കാര്ബോന്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .ഇത് കുഴളില്ലൂടെ വെള്ളത്തില്‍ എത്തുന്നു .ഇത് വെള്ളത്തില്‍ ബലം പ്രയോഗിക്കുന്നു .അപ്പോള്‍ അതിന്റെ വിപരീത ദിശയില്‍ പാത്രം നീങ്ങുന്നു.ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന് ഇതിലൂടെ മനസ്സിലാക്കാം 


പ്രശ്നം:മണല്‍ വാരല്‍ ജലാശയങ്ങളിലെ 
                     ജല നിരപ്പിനെ എങ്ങിനെ ബാധിക്കുന്നു ?
ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് പാത്രങ്ങള്‍ ,പൈപ്പ് കഷണങ്ങള്‍ ,പശ ,വെള്ളം മണല്‍
പ്രവര്‍ത്തനം : ഒരു പ്ലാസ്റിക് പാത്രത്തിന്റെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഒരേ നിരപ്പില്‍ ഉണ്ടാക്കുക.ഇവയില്‍ പൈപ്പ് കഷണങ്ങള്‍ കയറ്റി ചോര്‍ച്ച ഇല്ലാതെ ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രം മറ്റു രണ്ടു പാത്രങ്ങളുടെ അടി വശത്ത് ദ്വാരം ഇട്ടു അതില്ലൂടെ കയറ്റി ഉറപ്പിക്കുക .നടുവിലെ പാത്രത്തില്‍ മണല്‍ നിറക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുക .അതിനു ശേഷം മണല്‍ വാരി എടുക്കുക
നിരീക്ഷണം :നടുവിലെ പാത്രത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം മണലില്‍ സംഭരിക്കപ്പെടുന്നു .ഇതില്‍ വെള്ളം നിറയുമ്പോള്‍ അടുത്ത രണ്ടു പാത്രത്തിലും നിരപ്പ് ഉയരുന്നു .മണല്‍ വാരി എടുക്കുമ്പോള്‍ അടുത്ത പാത്രങ്ങളിലെ ജല നിരപ്പ് കുറയുകയും ചെയ്യുന്നു .
നിഗമനം :പുഴകള്‍ക്ക് അടിയിലെ മണല്‍ പാളിയാണ് വെള്ളത്തെ മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നത്.അപ്പോള്‍ തൊട്ടടുത്ത ജലാശയങ്ങളില്‍ ഒക്കെ വെള്ളം ഉണ്ടാകും. എന്നാല്‍ മണല്‍ വാരുന്നതോടെ ജല സംഭരണ ശേഷി കുറയുകയും ജലാശയങ്ങളിലെ വെള്ളം കുറയുകയും ചെയ്യുന്നു 

2015, ജൂൺ 26, വെള്ളിയാഴ്‌ച

  അറിവായി ശാസ്ത്ര ക്വിസ് മത്സരം 
മണ്ണാര്‍ക്കാട്  ഉപജില്ല ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉപജില്ല തല പരിസ്ഥിതി ദിന ക്വിസ് നടന്നു .മണ്ണാര്‍ക്കാട് എ ഇ ഒ മജീദ്‌  ഉത്ഘാടനം ചെയ്തു .കെ ടി എം സ്കൂള്‍ പ്രധാനാധ്യാപകന്‍ രാധാകൃഷ്ണന്‍ മാസ്റര്‍ , സയന്‍സ് ക്ലബ് സെക്രട്ടറി  കെ സി സുരേഷ് , മണികണ്ഠന്‍, ശിവപ്രസാദ് ,ടി കെ മുഹമ്മദ്‌ , മുരളിധരന്‍ എന്നിവര്‍ പ്രസംഗിച്ചു






മത്സര ഫലം . എല്‍പി വിഭാഗം ഒന്നാം സ്ഥാനം ജി യു പി എസ് ഭീമനാട്  രണ്ടാം സ്ഥാനം ശാന്തി കൃഷ്ണ , അഭിനന്ദ്  വി പി എ യു പി സ്കൂള്‍  കുണ്ടൂര്‍ക്കുന്ന്, മൂന്നാം സ്ഥാനംഅഖില്‍ കൃഷ്ണ സുഖ ലക്ഷ്മി ജി യു പി എസ് തെങ്കര
യു പി വിഭാഗം ഒന്നാം സ്ഥാനംഅഭിനന്ദ് ,അമല്‍ കൃഷ്ണന്‍  എം ഇ ടി മണ്ണാര്‍ക്കാട്  രണ്ടാം സ്ഥാനം ശ്രീഹരി, അഭിജിത്ത് ജി യു പി  എസ് ഭീമനാട് മൂന്നാം സ്ഥാനം ശ്രേയ രാജ് ,ജോസഫ്‌ ശബരി പള്ളിക്കുറുപ്പ്
ഹൈ സ്കൂള്‍ വിഭാഗം നവനീത് , ശ്രീജേഷ്  ജി ഓ എച് എസ് എടത്തനാട്ടുകര  ഒന്നാം സ്ഥാനം  രണ്ടാം സ്ഥാനംഅരുണ്‍ കെ എസ് ,മൃണാള്‍ ഭാസ്കര്‍ എം ഇ ടി മണ്ണാര്‍ക്കാട് ഫാത്തിമ ശാമില  മൂന്നാം സ്ഥാനംമുഹമ്മദ്‌ ഫയാസ്  ജി എച് എസ് മാണിക്കപ്പരമ്പ്

2015, ജൂൺ 5, വെള്ളിയാഴ്‌ച

പരിസ്ഥിതി ദിന ക്വിസ്

പരിസ്ഥിതി ദിന ക്വിസ്


1. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?



2. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?


3. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?


4. മാലിന്യം കൊണ്ടുണ്ടാകുന്ന ദൂഷ്യം കുറക്കാനുള്ള മാര്‍ഗമാണ് 3R. എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.?


5. UNEP ന്റെ പൂര്‍ണരൂപം?


6. WWF ന്റെ പുര്‍ണരൂപം?


7. WWF ന്റെ ചിഹ്നം?.


8. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?


9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള ജില്ല?


10. 2010 ലെ പരിസ്ഥിതിദിന മുദ്രാവാക്യം?


11. ഡോ.സലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?.
12.പ്രൊജക്ട് ടൈഗര്‍ ആരംഭിച്ചത് എന്ന്?.


13.ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?.


14.ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം?.


15. ഇന്ദിരാ ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?.


16. വെള്ളപ്പൊന്ന് എന്നറിയപ്പെടുന്നത്?.


17. ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധ ജലത്തിന്റെ ശതമാനം എത്ര?.


18. ഇന്ത്യയില്‍ പക്ഷികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ആദ്യ ആശുപത്രി?.


19.കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല?.


20. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?







ഉത്തരങ്ങള്‍

ഉത്തരങ്ങള്‍
1. 1972 (ജുണ്‍ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓര്‍മക്കായിട്ടാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)
2. 1973
3. അമേരിക്ക , ആസ്‌ട്രേലിയ
4. Recycle, Reduce and Reuse
5.United Nations Environment Programme
6. World Wildlife Fund
7. ഭീമന്‍ പാണ്ട
8. ടോര്‍ണാഡോ
9. കണ്ണൂര്‍
10. അനേകം ജീവിജാലങ്ങള്‍, ഒരു ഗ്രഹം, ഒരു ഭാവി (Many Species, One Planet, One Future)
11. ഗോവ
12. 1973 ഏപ്രില്‍ 1
13. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് (ഉത്തരാര്‍ഖണ്ഡ്)
14. കോഴിക്കോട്
15. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള അണ്ണാമലൈ കുന്നുകളില്‍
16. പ്ലാറ്റിനം
17. 3 ശതമാനം
18. ദ ചാരിറ്റി ബേര്‍ഡ്‌സ് ഹോസ്പിറ്റല്‍ (ന്യ ഡല്‍ഹി)
19. കണ്ണൂര്‍
20. 1980

2015, മേയ് 23, ശനിയാഴ്‌ച

പരീക്ഷ






പരീക്ഷ










ചോദ്യം .താഴെ കൊടുത്തിരിക്കുന്ന 
ഖണ്ഡിക വായിച്ചു അപഗ്രഥിക്കുക

പാറക്കെട്ടിനിടയിലൂടെ രണ്ടു തുള്ളി കണ്ണീരുപോലെ വെള്ളം ഒലിക്കുന്നെയുള്ളൂ..പാറകളില്‍ എന്നോ വെള്ളം ഒലിച്ചതിന്റെ ഓര്‍മ്മകള്‍ പായല്‍ പിടിച്ചു ഉണങ്ങി കറുത്ത പാടുകള്‍ ശ്മശാനത്തില്‍ അസ്ഥി കഷണങ്ങള്‍ പോലെ വെള്ളാരം കല്ലുകള്‍ ചിതറി കിടപ്പുണ്ട് . അയാള്‍ കാവല്‍ക്കാരന്‍ തികഞ്ഞ യാന്ത്രികതയോടെ പറഞ്ഞു ....ഞായറാഴ്ച മാത്രമേ ഇപ്പോള്‍ വെള്ളച്ചാട്ടം പ്രവര്‍ത്തിപ്പിക്കാറുള്ളൂ...അല്ലാത്ത ദിവസങ്ങളിലൊക്കെ കറന്റ് ഉണ്ടാക്കാന്‍ എടുക്കും .എല്ലാ ദിവസവും വെള്ളം അങ്ങിനെ വെറുതെ കളഞ്ഞിട്ടു എന്താകാര്യം.? അതോണ്ട് ഞായര്‍ മാത്രം ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ ആയി വെള്ളം തുറന്നു വിടും നിങ്ങള്‍ ഞായറാഴ്ച വരൂ എന്നാല്‍ വെള്ളം ചാടുന്നത് കാണാം .അല്ലെങ്കില്‍ പിന്നെ മഴ ദിവസങ്ങളില്‍ കറന്റ് ഉണ്ടാക്കാന്‍ വേണ്ടതിലും മിച്ചം വേണം .എന്നാ തുറക്കും ..ഇന്നതിനും സ്കോപ്പില്ല ..
ഉത്തരം 
!. വെള്ളച്ചാട്ടം ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് . സ്വാഭാവികമായി ഉള്ളതല്ല
2.ഞായറാഴ്ച എല്ലാര്‍ക്കും ഒഴിവാണ് 
3.ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ ഉള്ളത് ആണ് വെള്ളച്ചാട്ടം 
4.പുഴയുടെ ധര്‍മം എന്നത് കറന്റ് എടുക്കല്‍ ആണ് .അല്ലാതെ ചുമ്മാതെ ഒഴുകുകയല്ല .
5.പുഴ ഒഴുകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മുമ്പ് പുഴ ആയിരുന്നു .ഇപ്പോള്‍ നമ്മളാണ് 
6.പുഴയ്ക്കു ആഴ്ചയില്‍ ആറു ദിവസം അവധിയും ഒരു ദിവസം പ്രവര്‍ത്തിദിവസവും ആണ് .
7.ഇത് മണ്ണാ
ര്‍ക്കാട്ടെ മീന്‍വല്ലം വെള്ളച്ചാട്ടം അല്ല .ഞാന്‍ അവിടെ പോയിട്ടും ഇല്ല .

2015, മേയ് 22, വെള്ളിയാഴ്‌ച

അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും.

അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്   പങ്കാളിത്ത സർട്ടിഫിക്കറ്റും.

ഇക്കുറി അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റിനു പുറമേ പങ്കാളിത്ത സർട്ടിഫിക്കറ്റും.എസ് .എസ് .എ ജില്ലാ പ്രൊജക്റ്റ് ഓഫീസർ,ഡയറ്റ് പ്രിൻസിപ്പൽ,വിദ്യാഭ്യാസ ഉപ ഡയരക്ടർ എന്നിവർ ഒപ്പിട്ട സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്.ക്ലാസുകളിൽ പൂർണ സമയംപങ്കെടുക്കുകയും,സജീവമായി ഇടപെട്ട് സെക്ഷൻ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്തെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ് സർട്ടിഫിക്കറ്റുകൾ.കുട്ടികളുടെ പഠനമികവിന് വിജയകരമായി പ്രവർത്തിക്കാൻ പരിശീലനം പ്രയോജനപ്പെടുത്തിയതായും സർട്ടിഫിക്കറ്റിൽ ഉണ്ട് പങ്കാളിത്ത സർട്ടിഫിക്കറ്റ് അധ്യാപകരുടെ സർവിസ് ബുക്കിൽ ഉള്‍ക്കൊള്ളിക്കും

.
മണ്ണാര്‍ക്കാട് ഉപ ജില്ല അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി  ശാസ്ത്ര അധ്യാപകര്‍ മീന്‍വല്ലം ജല വൈദ്യുതപദ്ധതി സന്ദര്‍ശിച്ചപ്പോള്‍ 








മീന്‍വല്ലം ജല വൈദ്യുതപദ്ധതി
പാലക്കാടുജില്ലയില്‍  കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. പാലക്കാട്  നിന്നു് 22 കിലോമീറ്റർ അകലെയാണ് മീന്‍ വല്ലം , ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായതും പ്രാദേശികമായി കരിമല എന്നുവിളിക്കുന്നതുമായ മലയുടെ ഒരു ഭാഗത്താണ് ഇവ. പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഒരു പ്രധാനഭാഗമാണിത്.
ചൈനീസ് മാതൃക അവലംബിച്ച് ചെറുകിട ജലസേചന പദ്ധതികൾ നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മീൻവല്ലം മിനി ജലവൈദ്യുത പദ്ധതി മീൻവല്ലം വെള്ളച്ചാട്ടത്തെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ തദ്ദേശവാസികളുടെ സഹകരണത്തോടെ വിവിധാവശ്യങ്ങൾക്കുള്ള ജലവൈദ്യുത പദ്ധതി നിർമ്മിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഇത്. 20 മെഗാവാട്ട് ആണ് ഈ നിലയത്തിന്റെ സ്ഥാപിതശേഷി. പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ എന്ന ഗവേഷണ കേന്ദ്രമാണ് മീൻവല്ലം വെള്ളച്ചാട്ടത്തെ പരിസ്ഥിതിനശീകരണമില്ലാതെ പ്രാദേശികമായി ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയുടെ സാദ്ധ്യതകൾ ആദ്യമായി പഠിച്ചത്. ഇവരുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതബോർഡ് വിശദപഠനങ്ങൾ നടത്തി പദ്ധതി സ്ഥാപിക്കുകയായിരുന്നു.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. ഇപ്പോൾ സ്വകാര്യവാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന റോഡ് മാത്രമേ വെളളച്ചാട്ടത്തിലേക്കുള്ളൂ.
      വൈദ്യത ഉല്‍പ്പാദനം തുടങ്ങിയതോടെ ഇപ്പോള്‍ മീന്‍ വല്ലത്ത് വെള്ളച്ചാട്ടം ഇല്ല എന്ന് തന്നെ പറയാം ..സന്ദര്‍ശകരെ കണക്കിലെടുത്ത് ഞായറാഴ്ച മാത്രമാണ് വെള്ളച്ചാട്ടത്തിനു ആവശ്യമായ വെള്ളം തുറന്നു വിടുന്നത് .

2015, മേയ് 19, ചൊവ്വാഴ്ച


 നാട്ടു ചൊല്ലുകള്‍ ആര് എപ്പോള്‍ എഴുതി എന്ന് പറയാന്‍ പ്രയാസമായിരിക്കും . കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തവര്‍ പോലും വാമൊഴിയിലൂടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ് നാട്ടു ചൊല്ലുകള്‍ . കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഇവയുടെ ഘടന. മിക്കവയും വാചിക അര്‍ത്ഥത്തില് അപ്പുറം വലിയ അര്‍ഥങ്ങള്‍ ഉള്ളവയും ആയിരിക്കും .ചിരിയും ചിന്തയും ഒപ്പത്തിനൊപ്പം

     നാട്ടു ചൊല്ലുകളെ ശാസ്ത്രവുമായി ബന്ധിപ്പിച്ചു കൂടാ ? ശാസ്ത്ര ചൊല്ലുകള്‍  ഈ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.ശാസ്ത്ര ക്ലാസ്സുകളില്‍ രസം പകരാനും കുട്ടികള്‍ക്ക് ശാസ്ത്ര സര്‍ഗാത്മകത വളര്‍ത്താനും ശാസ്ത്ര ചൊല്ലുകള്‍ കൊണ്ട് സാധിക്കും .ചില ശാസ്ത്ര ചൊല്ലുകള്‍ ഒന്ന് നോക്കാം .

സോഡിയം പോയി വെള്ളത്തില്‍ വീണാലും
വെള്ളം പോയി സോഡിയത്തില്‍ വീണാലും
സോഡിയത്തിനാണ് കേട്


ടെസ്ട്ട്യൂബിനെ  കണ്ടാല്‍ അറിയാം
ലാബിന്റെ പഞ്ഞം 

ലീനം എത്ര ലായകത്തെ കണ്ടതാ ?

ലിറ്റ്മസിനെ പോലെ നിറം മാറരുത് 
ഫോസ്ഫറസ് മണ്ടിയാല്‍ വായു വരെ 

ചത്തത്  ആല്‍ക്കലി എങ്കില്‍
കൊന്നത് ആസിഡ് തന്നെ 


മെഗ്നീഷ്യം കത്തുന്നത് കണ്ട
മെര്‍ക്കുറി തുള്ളണ്ട .


നിന്ന് പഴുത്തത്തിനു ഒക്കുമോ
കാര്‍ബൈഡില്‍ പഴുത്തത് ?


ബലൂണിന് വ്യാപ്ത വേദന
വായുവിനു മര്‍ദ്ദ വേദന 


വെള്ളത്തോടാണോ
സോഡിയത്തിന്റെ വിളയാട്ടം 
മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്ര അധ്യാപക പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു .







2015, മേയ് 18, തിങ്കളാഴ്‌ച

ശാസ്ത്ര കടം കഥകള്‍ 
കടം കഥകള്‍ ഭാഷയിലെ ഒരു കൌതുകകരമായ വ്യവഹാര രൂപമാണ് .ഒരേ സമയം ചിന്തക്കും വിനോദത്തിനും അന്വേഷണത്തിനും അവ വഴി ഒരുക്കാറുണ്ട്‌ .കടം കഥകള്‍ രസിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല .ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഉള്ള കുറച്ചു കടം കഥകള്‍ നമുക്ക് പരിചയപ്പെടാം

1.വെയിലിനെ തന്നാല്‍
ഏഴായി പിരിക്കും
ഞാനൊരു സ്ഫടികക്കുട്ടപ്പന്‍ (പ്രിസം )

2.മൂന്നറകൊട്ടാരം
ഉള്ളിലിരുപ്പിനു ചൂടാറില്ല (തെര്‍മോ ഫ്ലാസ്ക്)

3.ഞാന്‍ ഒരൊറ്റക്കണ്ണന്‍
പക്ഷെ ,കുഞ്ഞന്മാരെ വലുതാക്കും (മൈക്രോസ്കോപ് )

4.ഞാന്‍ ഒരൊറ്റക്കണ്ണന്‍
പക്ഷെ ,ദൂരെയുള്ളതെല്ലാം ചാരെ (ടെലസ്കോപ് )

5.ചെവി രണ്ടു
കയ്യൊന്ന്
തൊട്ടറിയും ഞാന്‍ ഹൃദയത്തെ (സ്തെതസ്കൊപ്)

6.എനിക്ക് പനിച്ചാല്‍
നിങ്ങളുടെ പനിയറിയും (തെര്‍മോ മീറ്റര്‍ )

7.നീല ചേലയിട്ട സുന്ദരി
പുളിയില്‍ മുങ്ങി ചോപ്പായി (നീല ലിറ്റ്മാസ് )

8.ചുകപ്പു കുപ്പായക്കാരന്‍
കാരം തട്ടി നീലച്ചു (ചുകപ്പു  ലിറ്റ്മാസ് )

9.പുളിയനും കാരനും തമ്മിലടി
ഉണ്ടായതല്പം വെള്ളവും ലവണവും (നിര്‍വിരീകരണം)

10.ഞാന്‍ ഇത്തിരി തൊട്ടാവാടി
കുളിക്കാനിറങ്ങി തീയായി (സോഡിയം )

11.പയറുമണി ചന്തത്തില്‍
ഉള്ളിലുണ്ട് ഒരരിപ്പ(വൃക്ക )

12.എന്നെ നോക്കിയാല്‍
ഇടതിനെ വലതാക്കും
വലതിനെ ഇടതാക്കും ( സമതല ദര്‍പ്പണം )

13.പാലില്‍ വെള്ളം ചേര്‍ത്തോളൂ
ഞാനൊന്ന് മുങ്ങിയാല്‍ പിടികൂടും (ലക്ടോ മീറ്റര്‍ )

14.വെയിലിത്തിരി കൊണ്ടോളൂ
തൊലിയില്‍ പിറക്കും ഞാനപ്പോള്‍ (വിറ്റാമിന്‍ ഡി)

15.പഴങ്ങളെ അധികം വേവിക്കല്ലേ
ചൂടായാല്‍ ഞാന്‍ പോയ്പോകും (വിറ്റാമിന്‍ സി )

യു. എസ്. എസ്. പരീക്ഷാഫലം

യു. എസ്. എസ്. പരീക്ഷാഫലം പരീക്ഷാഭവന്‍ 18/05/2015 ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് അതാത് ഉപജില്ലകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, ഓരോ സ്കൂളുകള്‍ക്കും അതാത് സ്കൂളുകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, LSS/USS വെബ് സൈറ്റിലെ Download Page ല്‍ സാധ്യമാണ്.
അതു കൂടാതെ, രജിസ്റ്റര്‍ നല്‍കിയാല്‍ വ്യക്തിഗത പരിക്ഷാഫലം ലഭിക്കുന്ന പേജിലേക്ക് നയിക്കുന്ന ലിങ്ക് വെബ് സൈറ്റിലെ ഇന്‍ഡക്സ് പേജില്‍ ക്രമീകരിച്ചിട്ടുണ്ട്.

ശാസ്ത്ര പരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍ 
പ്രശ്നം :ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യതാസം 

ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് കുപ്പികള്‍ ,മണ്ണെണ്ണ ,വെള്ളം ,വെളിച്ചെണ്ണ ,  പാഴായ ഗ്ലൂക്കോസ് ബോട്ടിലിന്റെ ലോക്ക് ,
പൈപ്പ്, എം സീല്‍ പ്രവര്‍ത്തനം :ഒരു പ്ലാസ്റിക് കുപ്പിയുടെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഇടുക .രണ്ടിലൂടെയും പൈപ്പ് കടത്തുക.ചോര്‍ച്ച വരാതിരിക്കാന്‍ എം സീല്‍ ഇട്ടു ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രങ്ങള്‍ മറ്റു രണ്ടു കുപ്പികളുടെ അടിവശത്ത് ദ്വാരം ഇട്ടു അതിലൂടെ കയറ്റി ഉറപ്പിക്കുക .ഇവയില്‍ ലോക്ക് പിടിപ്പിക്കുക .ഒന്നാമത്തെ കുപ്പിയില്‍ വെള്ളം എടുക്കുക .രണ്ടാമത്തെ കുപ്പിയില്‍ വെളിച്ചെണ്ണ എടുക്കുക ..ലോക്ക് തുറക്കുക .അപ്പോള്‍ വെളിച്ചെണ്ണ കുഴലിലൂടെ വന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെള്ളത്തിലൂടെ കടന്നു മുകളില്‍ എത്തുന്നു .മൂന്നാമത്തെ കുപ്പിയില്‍ മണ്ണെണ്ണ എടുക്കുക . ലോക്ക് തുറക്കുക .അപ്പോള്‍ മണ്ണെണ്ണ കുഴലിലൂടെ കടന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെളിച്ചെണ്ണയുടെയും മുകളില്‍ എത്തുന്നു .
നിഗമനം :വെള്ളത്തിനു സാന്ദ്രത കൂടുതല്‍ ആണ് .അത് കൊണ്ടാണ് അത് ഏറ്റവും അടിയില്‍ നില്‍ക്കുന്നത് .വെളിച്ചെണ്ണ ക്ക് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് .അത് കൊണ്ട് അത് വെള്ളത്തിനു മുകളില്‍ നില്‍ക്കുന്നു .മണ്ണെണ്ണ ക്ക് വെള്ളം വെളിച്ചെണ്ണ എന്നിവയെക്കാള്‍ സാന്ദ്രത കുറവാണ് അത് കൊണ്ട് അത് ഏറ്റവും മുകളില്‍ നില്‍ക്കുന്നു .ഒരേ വ്യാപ്തം ആണെങ്കിലും ഓരോന്നിലും അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ് അഥവാ സാന്ദ്രതയില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌ .

പ്രശ്നം .ന്യൂട്ടന്റെ മൂന്നാം ചലന നിയമം
ആവശ്യമുള്ള സാധനങ്ങള്‍ :പ്ലാസ്റിക് ട്രേ,വെള്ളം ,പ്ലാസ്റിക് ജാര്‍ ,സ്ട്രോ ,പശ ,പ്ലാസ്റിക് പാത്രം ,വിനാഗിരി ,അപ്പസോഡ.
പ്രവര്‍ത്തനം :പ്ലാസ്റിക് ട്രെയില്‍ വെള്ളം നിറക്കുക .പ്ലാസ്റിക് പാത്രത്തിന്റെ നടുവിലായി ഒരു ചെറിയ പ്ലാസ്റിക് ജാര്‍ വക്കുക. ഈ ജാരിന്റെ വശത്ത് ഒരു ദ്വാരം ഇട്ടു സ്ട്രോ ഘടിപ്പിക്കുക .ഈ സ്ട്രോ പ്ലാസ്റിക് പാത്രത്തിന്റെ വശത്ത് കൂടെ ട്രെയിലെ വെള്ളത്തില്‍ എത്തുന്ന തരത്തില്‍ ഉറപ്പിക്കുക .പ്ലാസ്റിക് ജാറില്‍ വിനാഗിരി എടുക്കുക.,ഇതിലേക്ക് അപ്പ സോഡ ഇട്ടു മൂടി കൊണ്ട് അടക്കുക .
നിരീക്ഷണം :കുപ്പിയില്‍ നുരയും പതയും ഉണ്ടാകുന്നു .പൈപ്പിലൂടെ ഉണ്ടാകുന്ന വായു ട്രെയിലെ വെള്ളത്തില്‍ കുമിളകള്‍ ആയി ഉയരുന്നതിന് അനുസരിച്ച് പ്ലാസ്റിക് പാത്രം ഒരു ബോട്ട് പോലെ നീങ്ങുന്നു .\
നിഗമനം :വിനാഗിരിയും അപ്പസോഡയും പ്രവര്‍ത്തിക്കുമ്പോള്‍ കാര്ബോന്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .ഇത് കുഴളില്ലൂടെ വെള്ളത്തില്‍ എത്തുന്നു .ഇത് വെള്ളത്തില്‍ ബലം പ്രയോഗിക്കുന്നു .അപ്പോള്‍ അതിന്റെ വിപരീത ദിശയില്‍ പാത്രം നീങ്ങുന്നു.ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന് ഇതിലൂടെ മനസ്സിലാക്കാം 


പ്രശ്നം:മണല്‍ വാരല്‍ ജലാശയങ്ങളിലെ 
                     ജല നിരപ്പിനെ എങ്ങിനെ ബാധിക്കുന്നു ?
ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് പാത്രങ്ങള്‍ ,പൈപ്പ് കഷണങ്ങള്‍ ,പശ ,വെള്ളം മണല്‍
പ്രവര്‍ത്തനം : ഒരു പ്ലാസ്റിക് പാത്രത്തിന്റെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഒരേ നിരപ്പില്‍ ഉണ്ടാക്കുക.ഇവയില്‍ പൈപ്പ് കഷണങ്ങള്‍ കയറ്റി ചോര്‍ച്ച ഇല്ലാതെ ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രം മറ്റു രണ്ടു പാത്രങ്ങളുടെ അടി വശത്ത് ദ്വാരം ഇട്ടു അതില്ലൂടെ കയറ്റി ഉറപ്പിക്കുക .നടുവിലെ പാത്രത്തില്‍ മണല്‍ നിറക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുക .അതിനു ശേഷം മണല്‍ വാരി എടുക്കുക
നിരീക്ഷണം :നടുവിലെ പാത്രത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം മണലില്‍ സംഭരിക്കപ്പെടുന്നു .ഇതില്‍ വെള്ളം നിറയുമ്പോള്‍ അടുത്ത രണ്ടു പാത്രത്തിലും നിരപ്പ് ഉയരുന്നു .മണല്‍ വാരി എടുക്കുമ്പോള്‍ അടുത്ത പാത്രങ്ങളിലെ ജല നിരപ്പ് കുറയുകയും ചെയ്യുന്നു .
നിഗമനം :പുഴകള്‍ക്ക് അടിയിലെ മണല്‍ പാളിയാണ് വെള്ളത്തെ മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നത്.അപ്പോള്‍ തൊട്ടടുത്ത ജലാശയങ്ങളില്‍ ഒക്കെ വെള്ളം ഉണ്ടാകും. എന്നാല്‍ മണല്‍ വാരുന്നതോടെ ജല സംഭരണ ശേഷി കുറയുകയും ജലാശയങ്ങളിലെ വെള്ളം കുറയുകയും ചെയ്യുന്നു .

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു പ്രകാശ മലിനീകരണവും

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു
പ്രകാശ    മലിനീകരണവും 

ജലമലിനീകരണം വായുമലിനീകരണം മണ്ണ് മലിനീകരണം ശബ്ദ മലിനീകരണം എന്നീ പദ പ്രയോഗങ്ങളും അവസ്ഥകളും എല്ലാം സമൂഹത്തിനു ഇന്ന് പരിചിതമാണ് .സ്കൂള്‍ പുസ്തകങ്ങളില്‍ ഇവയെകുറിച്ചെല്ലാം കുട്ടികള്‍ പഠിച്ചു വരുന്നു .പലതരത്തില്‍ സമൂഹം ഇത് അനുഭവിച്ചും വരുന്നു .എന്നാല്‍ പ്രകാശ മലിനീകരണം എന്ന പദ പ്രയോഗവും അവസ്ഥയും നമുക്ക് താരതമ്യേന അപരിചിതമാണ് .അന്താരാഷ്‌ട്ര പ്രകാശ വര്‍ഷമായി ആചരിക്കുന്ന 2015 ല്‍ ആഗോളതലത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു .

എന്താണ് പ്രകാശ മലിനീകരണം

അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. പ്രപഞ്ചത്തിലെ നൈസർഗികമായ പ്രകാശം സൂര്യ പ്രകാശം ,അതിന്റെ പ്രതിഫലിത രൂപമായ നിലാവ് എന്നിവയാണ് . പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മനുഷ്യന്‍ ഉലപ്പെടെ ഉള്ള  ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു, ഇതാണ്  പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലം.
ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് .
മനുഷ്യരിലും ജീവികളിലും പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു.മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദനമൈഗ്രേൻഉറക്കക്കുറവ്,പൊണ്ണത്തടിപ്രമേഹം എന്നിവയും വന്നു ചേരുന്നു.ഭൂമിയില്‍ ധ്രുവ പ്രദേശങ്ങളില്‍ ഒഴികെ മറ്റു എല്ലായിടത്തും ഒരു ദിവസം എന്നാല്‍ രാവും പകലും കൂടിയത് ആണ്.ഇരുട്ടിനും വെളിച്ചത്തിനും വിധേയമായി ശാരീരികവും മാനസികവും വൈകാരികവും ആയി ഉണ്ടാകുന്ന വ്യതിയാന വിശേഷങ്ങള്‍ ആണ് സിര്കാര്ടിയന്‍ റിഥം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സ്ടീവാന്‍ ഹോക്ക്ലി  തന്റെ ബ്ലെന്ടെട് ബൈ ദ ലൈറ്റ് എന്ന കൃതിയില്‍  ഇതിന്റെ ദോശ വശങ്ങള്‍ പറയുന്നുണ്ട് .
       അമിതപ്രകാശവും കൃത്രിമ പ്രകാശവും  സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല.സസ്യങ്ങള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന പ്രകാശ സംശ്ലേഷണം  കൃത്രിമ വെളിച്ചത്തിലും  ചെയ്യാന്‍ ശ്രമിക്കുകയും തന്മൂലം സൂര്യ പ്രകാശത്തോട് അവക്കുള്ള പ്രതിപത്തി കുറയുകയും ചെയ്യും എന്ന് കാണിക്കപ്പെടുന്നു .
        ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില 
തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു.      ഡാർക്ക് സ്കൈ അസോസിയേഷൻ
            

    അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. .അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾറോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.








വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
             കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്. അമിതമായ വെളിച്ചം ഒരു മാലിന്യം ആണെന്ന് ഉള്ള ഭോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു .പരസ്യ ബോര്‍ഡുകള്‍ ,ജീവികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ കൃത്രിമ വെളിച്ചം നിയന്ത്രിക്കുക ,പൊതു പരിപാടികള്‍ കഴിയുന്നതും പകല്‍ ആക്കി മാറ്റുക എന്നിവയെല്ലാം ഇതിനു എതിരായി ചെയ്യാന്‍ സാധിക്കുന്നതാണ് .സോടിം വെപര്‍ വിളക്കുകള്‍ എല്‍ ഇ ദഡി, സി എഫ് എല്‍ ലേസര്‍ എന്നിവയെല്ലാം പ്രകാശ മലിനീകാരണം ഉണ്ടാക്കുന്നു

ശാസ്ത്ര അധ്യാപക പരിശീലനം മണ്ണാര്‍ക്കാട്
ഉപ ജില്ല 

ശാസ്ത്രം പ്രവര്‍ത്തനമാണ്  എന്ന മുദ്രാവാക്യം ഉയര്‍ത്തി  മണ്ണാര്‍ക്കാട് ഉപ ജില്ലയില്‍ ശാസ്ത്ര അധ്യാപക പരിശീലനം ആദ്യ ഘട്ടം പിന്നിട്ടു .അഞ്ചു ദിവസങ്ങളിലായി നടന്ന ആദ്യ ഘട്ടം പരിശീലനത്തില്‍ മാറിയ ടെക്സ്റ്റ് ബുക്ക്‌ , അന്താരാഷ്‌ട്ര പ്രകാശ വര്ഷം , അന്താരാഷ്‌ട്ര മണ്ണ് വര്ഷം എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു . ഭിന്ന നിലവാരത്തില്‍ പെടുന്ന കുട്ടികളെ കാര്യക്ഷമമായി എങ്ങിനെ പരിഗണിക്കാം , ഐ സി ടി സാധ്യതകള്‍ ക്ലാസ് മുറികളില്‍ എങ്ങിനെ പ്രയോജനപ്പെടുത്താം  എന്നിവയിലെ വിവിധ ആശയങ്ങള്‍ പങ്കുവച്ചു
    അധ്യാപകര്‍ക്കായി പ്രശ്നോത്തരി , പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു .അധ്യാപകരുടെ ശാസ്ത്ര സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി ഒരു കയ്യെഴുത്ത് മാസിക തയ്യാറാക്കിയിരുന്നു..ബി ആര്‍ സി ട്രെയിനര്‍മാരായ ഷിജി ,സുരേന്ദ്രന്‍ ,കെ സി സുരേഷ് ,കെ ശിവപ്രസാദ് ,ടി കെ മുഹമ്മദ്‌ എന്നിവര്‍ നേതൃത്വം നല്‍കി