2015, മേയ് 22, വെള്ളിയാഴ്‌ച

മണ്ണാര്‍ക്കാട് ഉപ ജില്ല അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി  ശാസ്ത്ര അധ്യാപകര്‍ മീന്‍വല്ലം ജല വൈദ്യുതപദ്ധതി സന്ദര്‍ശിച്ചപ്പോള്‍ 








മീന്‍വല്ലം ജല വൈദ്യുതപദ്ധതി
പാലക്കാടുജില്ലയില്‍  കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. പാലക്കാട്  നിന്നു് 22 കിലോമീറ്റർ അകലെയാണ് മീന്‍ വല്ലം , ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായതും പ്രാദേശികമായി കരിമല എന്നുവിളിക്കുന്നതുമായ മലയുടെ ഒരു ഭാഗത്താണ് ഇവ. പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഒരു പ്രധാനഭാഗമാണിത്.
ചൈനീസ് മാതൃക അവലംബിച്ച് ചെറുകിട ജലസേചന പദ്ധതികൾ നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മീൻവല്ലം മിനി ജലവൈദ്യുത പദ്ധതി മീൻവല്ലം വെള്ളച്ചാട്ടത്തെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ തദ്ദേശവാസികളുടെ സഹകരണത്തോടെ വിവിധാവശ്യങ്ങൾക്കുള്ള ജലവൈദ്യുത പദ്ധതി നിർമ്മിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഇത്. 20 മെഗാവാട്ട് ആണ് ഈ നിലയത്തിന്റെ സ്ഥാപിതശേഷി. പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ എന്ന ഗവേഷണ കേന്ദ്രമാണ് മീൻവല്ലം വെള്ളച്ചാട്ടത്തെ പരിസ്ഥിതിനശീകരണമില്ലാതെ പ്രാദേശികമായി ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയുടെ സാദ്ധ്യതകൾ ആദ്യമായി പഠിച്ചത്. ഇവരുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതബോർഡ് വിശദപഠനങ്ങൾ നടത്തി പദ്ധതി സ്ഥാപിക്കുകയായിരുന്നു.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. ഇപ്പോൾ സ്വകാര്യവാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന റോഡ് മാത്രമേ വെളളച്ചാട്ടത്തിലേക്കുള്ളൂ.
      വൈദ്യത ഉല്‍പ്പാദനം തുടങ്ങിയതോടെ ഇപ്പോള്‍ മീന്‍ വല്ലത്ത് വെള്ളച്ചാട്ടം ഇല്ല എന്ന് തന്നെ പറയാം ..സന്ദര്‍ശകരെ കണക്കിലെടുത്ത് ഞായറാഴ്ച മാത്രമാണ് വെള്ളച്ചാട്ടത്തിനു ആവശ്യമായ വെള്ളം തുറന്നു വിടുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ