2015, മേയ് 23, ശനിയാഴ്‌ച

പരീക്ഷ






പരീക്ഷ










ചോദ്യം .താഴെ കൊടുത്തിരിക്കുന്ന 
ഖണ്ഡിക വായിച്ചു അപഗ്രഥിക്കുക

പാറക്കെട്ടിനിടയിലൂടെ രണ്ടു തുള്ളി കണ്ണീരുപോലെ വെള്ളം ഒലിക്കുന്നെയുള്ളൂ..പാറകളില്‍ എന്നോ വെള്ളം ഒലിച്ചതിന്റെ ഓര്‍മ്മകള്‍ പായല്‍ പിടിച്ചു ഉണങ്ങി കറുത്ത പാടുകള്‍ ശ്മശാനത്തില്‍ അസ്ഥി കഷണങ്ങള്‍ പോലെ വെള്ളാരം കല്ലുകള്‍ ചിതറി കിടപ്പുണ്ട് . അയാള്‍ കാവല്‍ക്കാരന്‍ തികഞ്ഞ യാന്ത്രികതയോടെ പറഞ്ഞു ....ഞായറാഴ്ച മാത്രമേ ഇപ്പോള്‍ വെള്ളച്ചാട്ടം പ്രവര്‍ത്തിപ്പിക്കാറുള്ളൂ...അല്ലാത്ത ദിവസങ്ങളിലൊക്കെ കറന്റ് ഉണ്ടാക്കാന്‍ എടുക്കും .എല്ലാ ദിവസവും വെള്ളം അങ്ങിനെ വെറുതെ കളഞ്ഞിട്ടു എന്താകാര്യം.? അതോണ്ട് ഞായര്‍ മാത്രം ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ ആയി വെള്ളം തുറന്നു വിടും നിങ്ങള്‍ ഞായറാഴ്ച വരൂ എന്നാല്‍ വെള്ളം ചാടുന്നത് കാണാം .അല്ലെങ്കില്‍ പിന്നെ മഴ ദിവസങ്ങളില്‍ കറന്റ് ഉണ്ടാക്കാന്‍ വേണ്ടതിലും മിച്ചം വേണം .എന്നാ തുറക്കും ..ഇന്നതിനും സ്കോപ്പില്ല ..
ഉത്തരം 
!. വെള്ളച്ചാട്ടം ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് . സ്വാഭാവികമായി ഉള്ളതല്ല
2.ഞായറാഴ്ച എല്ലാര്‍ക്കും ഒഴിവാണ് 
3.ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ ഉള്ളത് ആണ് വെള്ളച്ചാട്ടം 
4.പുഴയുടെ ധര്‍മം എന്നത് കറന്റ് എടുക്കല്‍ ആണ് .അല്ലാതെ ചുമ്മാതെ ഒഴുകുകയല്ല .
5.പുഴ ഒഴുകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മുമ്പ് പുഴ ആയിരുന്നു .ഇപ്പോള്‍ നമ്മളാണ് 
6.പുഴയ്ക്കു ആഴ്ചയില്‍ ആറു ദിവസം അവധിയും ഒരു ദിവസം പ്രവര്‍ത്തിദിവസവും ആണ് .
7.ഇത് മണ്ണാ
ര്‍ക്കാട്ടെ മീന്‍വല്ലം വെള്ളച്ചാട്ടം അല്ല .ഞാന്‍ അവിടെ പോയിട്ടും ഇല്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ