2015, മേയ് 19, ചൊവ്വാഴ്ച


 നാട്ടു ചൊല്ലുകള്‍ ആര് എപ്പോള്‍ എഴുതി എന്ന് പറയാന്‍ പ്രയാസമായിരിക്കും . കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തവര്‍ പോലും വാമൊഴിയിലൂടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ് നാട്ടു ചൊല്ലുകള്‍ . കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഇവയുടെ ഘടന. മിക്കവയും വാചിക അര്‍ത്ഥത്തില് അപ്പുറം വലിയ അര്‍ഥങ്ങള്‍ ഉള്ളവയും ആയിരിക്കും .ചിരിയും ചിന്തയും ഒപ്പത്തിനൊപ്പം

     നാട്ടു ചൊല്ലുകളെ ശാസ്ത്രവുമായി ബന്ധിപ്പിച്ചു കൂടാ ? ശാസ്ത്ര ചൊല്ലുകള്‍  ഈ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.ശാസ്ത്ര ക്ലാസ്സുകളില്‍ രസം പകരാനും കുട്ടികള്‍ക്ക് ശാസ്ത്ര സര്‍ഗാത്മകത വളര്‍ത്താനും ശാസ്ത്ര ചൊല്ലുകള്‍ കൊണ്ട് സാധിക്കും .ചില ശാസ്ത്ര ചൊല്ലുകള്‍ ഒന്ന് നോക്കാം .

സോഡിയം പോയി വെള്ളത്തില്‍ വീണാലും
വെള്ളം പോയി സോഡിയത്തില്‍ വീണാലും
സോഡിയത്തിനാണ് കേട്


ടെസ്ട്ട്യൂബിനെ  കണ്ടാല്‍ അറിയാം
ലാബിന്റെ പഞ്ഞം 

ലീനം എത്ര ലായകത്തെ കണ്ടതാ ?

ലിറ്റ്മസിനെ പോലെ നിറം മാറരുത് 
ഫോസ്ഫറസ് മണ്ടിയാല്‍ വായു വരെ 

ചത്തത്  ആല്‍ക്കലി എങ്കില്‍
കൊന്നത് ആസിഡ് തന്നെ 


മെഗ്നീഷ്യം കത്തുന്നത് കണ്ട
മെര്‍ക്കുറി തുള്ളണ്ട .


നിന്ന് പഴുത്തത്തിനു ഒക്കുമോ
കാര്‍ബൈഡില്‍ പഴുത്തത് ?


ബലൂണിന് വ്യാപ്ത വേദന
വായുവിനു മര്‍ദ്ദ വേദന 


വെള്ളത്തോടാണോ
സോഡിയത്തിന്റെ വിളയാട്ടം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ