2015, മേയ് 18, തിങ്കളാഴ്‌ച

ശാസ്ത്ര കടം കഥകള്‍ 
കടം കഥകള്‍ ഭാഷയിലെ ഒരു കൌതുകകരമായ വ്യവഹാര രൂപമാണ് .ഒരേ സമയം ചിന്തക്കും വിനോദത്തിനും അന്വേഷണത്തിനും അവ വഴി ഒരുക്കാറുണ്ട്‌ .കടം കഥകള്‍ രസിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല .ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഉള്ള കുറച്ചു കടം കഥകള്‍ നമുക്ക് പരിചയപ്പെടാം

1.വെയിലിനെ തന്നാല്‍
ഏഴായി പിരിക്കും
ഞാനൊരു സ്ഫടികക്കുട്ടപ്പന്‍ (പ്രിസം )

2.മൂന്നറകൊട്ടാരം
ഉള്ളിലിരുപ്പിനു ചൂടാറില്ല (തെര്‍മോ ഫ്ലാസ്ക്)

3.ഞാന്‍ ഒരൊറ്റക്കണ്ണന്‍
പക്ഷെ ,കുഞ്ഞന്മാരെ വലുതാക്കും (മൈക്രോസ്കോപ് )

4.ഞാന്‍ ഒരൊറ്റക്കണ്ണന്‍
പക്ഷെ ,ദൂരെയുള്ളതെല്ലാം ചാരെ (ടെലസ്കോപ് )

5.ചെവി രണ്ടു
കയ്യൊന്ന്
തൊട്ടറിയും ഞാന്‍ ഹൃദയത്തെ (സ്തെതസ്കൊപ്)

6.എനിക്ക് പനിച്ചാല്‍
നിങ്ങളുടെ പനിയറിയും (തെര്‍മോ മീറ്റര്‍ )

7.നീല ചേലയിട്ട സുന്ദരി
പുളിയില്‍ മുങ്ങി ചോപ്പായി (നീല ലിറ്റ്മാസ് )

8.ചുകപ്പു കുപ്പായക്കാരന്‍
കാരം തട്ടി നീലച്ചു (ചുകപ്പു  ലിറ്റ്മാസ് )

9.പുളിയനും കാരനും തമ്മിലടി
ഉണ്ടായതല്പം വെള്ളവും ലവണവും (നിര്‍വിരീകരണം)

10.ഞാന്‍ ഇത്തിരി തൊട്ടാവാടി
കുളിക്കാനിറങ്ങി തീയായി (സോഡിയം )

11.പയറുമണി ചന്തത്തില്‍
ഉള്ളിലുണ്ട് ഒരരിപ്പ(വൃക്ക )

12.എന്നെ നോക്കിയാല്‍
ഇടതിനെ വലതാക്കും
വലതിനെ ഇടതാക്കും ( സമതല ദര്‍പ്പണം )

13.പാലില്‍ വെള്ളം ചേര്‍ത്തോളൂ
ഞാനൊന്ന് മുങ്ങിയാല്‍ പിടികൂടും (ലക്ടോ മീറ്റര്‍ )

14.വെയിലിത്തിരി കൊണ്ടോളൂ
തൊലിയില്‍ പിറക്കും ഞാനപ്പോള്‍ (വിറ്റാമിന്‍ ഡി)

15.പഴങ്ങളെ അധികം വേവിക്കല്ലേ
ചൂടായാല്‍ ഞാന്‍ പോയ്പോകും (വിറ്റാമിന്‍ സി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ