2017, ജൂലൈ 10, തിങ്കളാഴ്‌ച

പരീക്ഷണം 26
പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേര്‍ന്നാല്‍ ?

ആവശ്യമുള്ള സാധനങ്ങള്‍

ചുകപ്പ് ,പച്ച നീല നിറത്തിലുള്ള എല്‍ ഇ ഡികള്‍, മൂന്നു സ്വിച്ചുകള്‍ ,ഇന്‍സുലേഷന്‍ ഉള്ള കനം കുറഞ്ഞ  ചെമ്പു കമ്പികള്‍ ,ബാറ്ററി ,ഒരു പ്ലേ വുഡ് പെട്ടി , വെള്ള സ്റ്റിക്കര്‍ പേപ്പര്‍ .

ചെയ്യേണ്ട വിധം

പെട്ടിയുടെ അടപ്പ് നീക്കുക .ഉള്‍ഭാഗത്ത് വെള്ള സ്റ്റിക്കര്‍ പേപ്പര്‍ .ഒട്ടിക്കുക .ഒരു വശത്തു ഉള്ളില്‍ ആയി ചുകപ്പ് ,പച്ച നീല നിറത്തിലുള്ള എ ഇ ഡികള്‍ പിടിപ്പിക്കുക .ഇവയെ ചെമ്പു കമ്പികള്‍ സോള്‍ഡര്‍ ചെയ്തു എടുക്കുക .പെട്ടിയുടെ പുറം ഭാഗത്ത് മൂന്നു സ്വിച്ചുകള്‍ പിടിപ്പിക്കുക .എല്‍ ഇ ഡി കളെ സ്വിച്ചുകളുമായും സ്വിച്ചുകളെ ബാറ്ററിയുമായും ബന്ധിപ്പിക്കുക .ഇനി ചുകപ്പ് എല്‍ ഇ ഡി യുടെ സ്വിച്ച് അമര്‍ത്തൂ .പെട്ടിക്കുള്ളില്‍ നോക്കൂ ചുകപ്പു പ്രകാശം കാണാം .ഇത് ഓഫ്‌ ചെയ്തു പച്ചയുടെ സ്വിച്ച് ഇടൂ .പച്ച വെളിച്ചം കാണുന്നില്ലേ ?ഇനി നീല എല്‍ ഇ ഡി യുടെ സ്വിച്ച്ഇടൂ .നീല പ്രകാശവും കാണാം .ഇനി പച്ചയും ചുകപ്പും ഒന്നിച്ചു പ്രകാശിപ്പിക്കൂ ..എന്ത് നിറമാണ് പെട്ടിക്കുള്ളില്‍ കാണുന്നത് ? പച്ചയും നീലയും ഒന്നിച്ചു പ്രകാശിപ്പിക്കൂ.നിറം നിരീക്ഷിക്കൂ .ഇങ്ങിനെ നീലയും ചുകപ്പും പ്രകാശിപ്പിക്കൂ .അതിനു ശേഷം മൂന്നും കൂടി ഒന്നിച്ചു പ്രകാശിപ്പിച്ചു നോക്കൂ ..പെട്ടിക്കുള്ളിലെ നിറം നിരീക്ഷിക്കൂ .


ശാസ്ത്ര തത്വം

നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്. പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങള്‍ ഉണ്ടാകുന്നു .  നീല-പച്ച ചേരുമ്പോള്‍ സിയൻ നിറം ആകുന്നു  ചുവപ്പ്-പച്ച ചേരുമ്പോള്‍  മഞ്ഞ ആയി മാറുന്നു   ചുവപ്പ്-നീല  ചേരുമ്പോള്‍ മജന്ത നിറം ആയി മാറുന്നു .മൂന്നും കൂടി ചേര്‍ത്താല്‍ വെള്ള നിറം ലഭിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ