2017, ജൂലൈ 10, തിങ്കളാഴ്‌ച

സൈഫണ്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു ?

ആവശ്യമുള്ള സാധനങ്ങള്‍

ഉറപ്പുള്ള ഒരു പ്ലാസ്റിക് കുപ്പി ,പ്ലാസ്റിക് കുഴല്‍ ,പശ ,വെള്ളം നിറച്ച ബക്കറ്റ്

ചെയ്യുന്ന വിധം

കുപ്പിയുടെ അടപ്പില്‍ ഒരു ദ്വാരം ഇട്ടു പ്ലാസ്റിക് കുഴല്‍ ഘടിപ്പിച്ചു പശ ഉപയോഗിച്ചു വായു നിബദ്ധമായി ഉറപ്പിക്കുക .കുപ്പിയുടെ അടിഭാഗത്ത് ഇത് പോലെ മറ്റൊരു പ്ലാസ്റിക് കുഴല്‍ ഘടിപ്പിക്കുക .ബക്കറ്റില്‍ വെള്ളം എടുക്കുക .കുപ്പിയുടെ അടപ്പ് മുറുക്കി അടക്കുക .അടപ്പില്‍ ഘടിപ്പിച്ച പൈപ്പിന്റെ അഗ്രം ബക്കറ്റിലെ വെള്ളത്തില്‍ താഴ്ത്തുക .അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പിന്റെ വായ്ഭാഗം വിരല്‍ കൊണ്ട് അടച്ച ശേഷം കുപ്പിയെ രണ്ടു മൂന്നു പ്രാവശ്യം അമര്‍ത്തുക .ബക്കറ്റില്‍ കുമിളകള്‍ ഉണ്ടാകുന്നത് ശ്രദ്ധിക്കുക .അടിഭാഗത്തെ പൈപ്പ് അടച്ചു പിടിച്ചത് ഒഴിവാക്കുക .കുപ്പിയില്‍ വെള്ളം നിറയുന്നതായി കാണാം .അടിഭാഗത്ത് ഘടിപ്പിച്ച കുഴലിലൂടെ വെള്ളം തുടര്‍ച്ചയായി പുറത്തേക്ക് ഒഴുകുന്നു .

ശാസ്ത്ര തത്വം

അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പിന്റെ വായ്ഭാഗം വിരല്‍ കൊണ്ട് അടച്ച ശേഷം കുപ്പിയെ അമര്‍ത്തുമ്പോള്‍ കുപ്പിക്കുള്ളിലെ വായു പുറത്ത് പോകുന്നു .ഇതാണ് ബക്കറ്റില്‍ കുമിളകള്‍ കണ്ടത് .ഇതോടെ കുപ്പിക്കുള്ളിലെ മര്‍ദ്ദം കുറയുന്നു .ബക്കറ്റിലെ വെള്ളത്തിനു മുകളില്‍ അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം വെള്ളം കുപ്പിക്കുള്ളിലേക്ക് കയറുന്നു .ഇതാണ് തുടര്‍ച്ചയായ ജലധാര ഉണ്ടാകാന്‍ കാരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ