2017, ജൂലൈ 9, ഞായറാഴ്‌ച

കൂട്ടില്‍ കയറുന്ന തത്ത

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കാര്‍ഡ് ,തത്തക്കൂടിന്റെയും  തത്തയുടെയും ചിത്രം ,ബലമുള്ള സ്ട്രോ,ഇന്‍സുലേഷന്‍ ടാപ്പ്

ചെയ്യുന്ന വിധം

കാര്‍ഡില്‍ ഒരു വശത്ത് താത്തക്കൂടിന്റെയും ഒരു വശത്ത് തത്തയുടെയും ചിത്രം ഒട്ടിച്ചു എടുക്കുക .കാര്‍ഡില്‍ ഒരു സ്ട്രോ കുത്തനെ ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ച് ഉറപ്പിക്കുക .ഇനി സ്ട്രോ തത്തക്കൂട് വശം നമുക്ക് അഭിമുഖം ആകും വിധം പിടിച്ചു കൈപ്പത്തികള്‍ക്കിടയില്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടും ചലപ്പിച്ചു നോക്കൂ .തത്ത കൂട്ടില്‍ കയറുന്നില്ലേ ?

ശാസ്ത്ര തത്വം

നാം കാണുന്ന എല്ലാ ദൃശ്യങ്ങളും ഒരു സെക്കന്റിന്റെ പതിനാറില്‍ ഒരംശം സമയത്തേക്ക് നമ്മുടെ കണ്ണില്‍ തങ്ങി നില്കും .കണ്ണിന്റെ ഈ പ്രത്യേകത സംവേദനക്ഷമത എന്ന് അറിയപ്പെടുന്നു .ഇത് കാരണം തത്തക്കൂടിന്റെയും തത്തയുടെയും ചിത്രങ്ങള്‍ മാറി മാറി വരുമ്പോള്‍ തത്ത കൂടില്‍ കയറിയ പോലെ നമുക്ക്  കാഴ്ചയില്‍ അനുഭവപ്പെടുന്നു എന്ന് മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ