2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 43

ഒരു പ്രവര്‍ത്തനത്തിനു തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പ്ലാസ്റിക് കുപ്പി, സ്കെച് പെന്‍ കൂടുകള്‍ ,ഒഴിഞ്ഞ റീഫില്‍ രണ്ടെണ്ണം .ഇന്‍സുലേഷന്‍ ടാപ്പ് ,സ്ട്രോ ,ഒരേ വലിപ്പം ഉള്ള പ്ലാസ്റിക് കുപ്പിയടപ്പുകള്‍

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ ഒരു  വശത്ത്  മുന്നിലും പിന്നിലുമായി സ്കെച് പെന്‍ കൂടുകള്‍ ഇന്‍സുലേഷന്‍ ടാപ്പുകൊണ്ട് ഒട്ടിച്ച് ഉറപ്പിക്കുക .കുപ്പി അടപ്പുകളുടെ മധ്യഭാഗത്ത് ചെറിയ ദ്വാരം ഇടുക .റീഫില്‍ സ്കെച്ച് പെന്‍ കൂടിനുള്ളിലൂടെ കടത്തി ഇരു അഗ്രങ്ങളിലും അടപ്പുകള്‍ ഉറപ്പിക്കുക .ഇനി കുപ്പിയെ തിരിച്ചു വച്ചാല്‍ കുപ്പി നാല് ചക്രങ്ങള്‍ ഉള്ള ഒരു ചെറു കളിവണ്ടി ആയില്ലേ ?ബലൂണിന്റെ വായ്‌ ഭാഗത്ത് ഒരു സ്ട്രോ കടത്തി കെട്ടി നൂല്‍ കൊണ്ട് കെട്ടി ഉറപ്പിക്കുക  ഇനി സ്ട്രോയെ കുപ്പിയുടെ മുകളില്‍ ബലൂണ്‍ മുന്നിലും സ്ട്രോ പിറകിലെക്കും വരുന്ന വിധം സ്ട്രോ ഇന്‍സുലേഷന്‍ ടാപ്പ് കൊണ്ട് ഉറപ്പിക്കുക .ഇനി സ്ട്രോ യിലൂടെ ഊതുക .ബലൂണ്‍ അത്യാവശ്യം വീര്‍ത്തു വന്നാല്‍ സ്ട്രോയുടെ അടിഭാഗം വിരല്‍ കൊണ്ട്  അടച്ചു പിടിടിക്കുക .കളിവണ്ടിയെ നിരപ്പായ മിനുസമുള്ള പ്രതലത്തില്‍ വച്ചു സ്ട്രോയുടെ അടി ഭാഗത്ത് അടച്ചു വച്ച വിരല്‍ വിട്ടുനോക്കൂ ..എന്ത് സംഭവിക്കുന്നു ?ബലൂണിലെ കാറ്റ് ഒഴിയുന്നതിന് അനുസരിച്ചു കളിവണ്ടി മുന്നിലേക്ക്‌ ഓടുന്നു ..

ശാസ്ത്ര തത്വം .

ന്യൂട്ടന്റെ മൂന്നാം ചലന നിയമ പ്രകാരം ഒരു പ്രവര്‍ത്തനത്തിനു തുല്യവും വിപരീതവുമായ പ്രതി പ്രവര്‍ത്തനം അനുഭവപ്പെടുന്നു .ബലൂണിലെ കാറ്റ് സ്ട്രോയിലൂടെ പിറകിലേക്ക് ചലിക്കുന്നു ..ഈ പ്രവര്‍ത്തനത്തിന്റെ വിപരീത ദിശയില്‍ കളിവണ്ടി ചക്രങ്ങളില്‍ ഓടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ