2017, ജൂലൈ 9, ഞായറാഴ്‌ച

നിറം മാറുന്ന ലായനികള്‍

ആവശ്യമുള്ള സാധനങ്ങള്‍

മൂന്നു ഗ്ലാസ്സുകള്‍ ,വിനാഗിരി ,ഫിനോഫ്തലിന്‍ സൂചകം ,സോഡിയം ഹൈഡ്രോക്സൈഡ് ലായനി

ചെയ്യുന്ന വിധം
ഒന്നാമത്തെ ഗ്ലാസ്സില്‍ സോഡിയം ഹൈഡ്രോക്സൈഡ് ലായനി എടുക്കുക .രണ്ടാം ഗ്ലാസില്‍ രണ്ടു മൂന്നു തുള്ളി ഫിന്ഫ്തലിന്‍ ഒഴിച്ചു കുലുക്കി വശങ്ങളില്‍ മുഴുവന്‍ ആക്കിയെടുക്കുക.മൂന്നാമത്തെ ഗ്ലാസ്സില്‍ വിനാഗിരി എടുക്കുക .ഒന്നാം ഗ്ലാസ്സിലേ ലായനി രണ്ടാം ഗ്ലാസ്സില്‍ പകരുമ്പോള്‍ പിങ്ക് നിറം ആയില്ലേ ? ഈ ലായനി മൂന്നാം ഗ്ലാസ്സിലെ വിനാഗിരിയില്‍ ചേര്‍ക്കൂ .നിറം നഷ്ടമായി ലായനി തെളിയുന്നതായി കാണാം

ശാസ്ത്ര തത്വം
സോഡിയം ഹൈഡ്രോക്സൈഡ് ഒരു ആല്‍ക്കലിയാണ്.ഫിനോഫ്തലിന്‍ ഒരു സൂചകമാണ് .ആല്‍ക്കലിയില്‍ ചേരുമ്പോള്‍ ഇത് ലായനിയുടെ നിറം പിങ്ക് ആക്കി മാറ്റുന്നു .വിനാഗിരി ഒരു ആസിഡ് ആണ് .ആസിഡും ആല്‍ക്കലിയും തമ്മില്‍ ചേരുമ്പോള്‍ രണ്ടിന്റെയും ഗുണം നഷ്ടപ്പെട്ടു ജലവും ലവണവും ആയി മാറുന്നു .ഇതാണ് നിര്‍വിരീകരണം.ഇതാണ് മൂന്നാം ഗ്ലാസ്സിലെ ലായനി തെളിയാന്‍ കാരണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ