2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 38


ബലൂണുകള്‍ അകലുമോ അടുക്കുമോ

ആവശ്യമുള്ള സാധനങ്ങള്‍

രണ്ടു ബലൂണുകള്‍ നൂല്‍ ,ആണി ചുറ്റിക , നീളമുള്ള മര സ്കെയില്‍

ചെയ്യുന്ന വിധം

ബലൂണുകള്‍ വീര്‍പ്പിച്ച് നൂല് കൊണ്ട് കെട്ടുക .മര സ്കെയിലില്‍ ബലൂണുകള്‍ നൂല്‍ ഉപയോഗിച്ചു ചെറിയ അകലത്തില്‍ പരസ്പരം തൊടാതെ തൂക്കിയിടുക .നൂലുകള്‍ ഒരേ നീളത്തില്‍ ആയിരിക്കണം സ്കെയില്‍ കൂട്ടുകാരോട് ഉയര്‍ത്തി പിടിക്കാന്‍ പറയൂ .ഇപ്പോള്‍ ബലൂണുകള്‍ നൂലില്‍ ഒരേ ലെവലില്‍ തൂങ്ങി നില്‍ക്കുന്നില്ലേ ?ഇനി അവയ്ക്ക് ഇടയില്‍ ഊതി നോക്കൂ .ബലൂണ്‍ അടുക്കുകയാണോ  അകലുകയാണോ ? ബലൂണുകള്‍ തമ്മില്‍ അടുക്കുന്നതായി കാണാം

ശാസ്ത്ര തത്വം

ബലൂകണുള്‍ക്ക് ഇടയില്‍ ഊതുമ്പോള്‍ ആ ഭാഗത്തെ വായു വേഗത്തില്‍ ചലിക്കുന്നതിനാല്‍  മര്‍ദ്ദം കുറയുന്നു. ബലൂകണുകളുടെ വശത്ത് നിന്നും മര്‍ദ്ദം കൂടിയ വായു അവയെ ഇരുവശത്തു നിന്നും നടുവിലേക്ക് തള്ളുന്നു .അത് കൊണ്ടാണ് ബലൂണുകള്‍ അടുക്കുന്നത് .ചലിക്കുന്ന വായുവിനു മര്‍ദ്ദം കുറവാണ് എന്ന പ്രത്യേകത കണ്ടുപിടിച്ചത് ബര്‍നോളി എന്ന ശാസ്ത്രജ്ഞ്യന്‍ ആയതിനാല്‍ ഇത് ബര്‍നോളിയുടെ സിദ്ധാന്തം എന്ന് അറിയപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ