2017, ജൂലൈ 10, തിങ്കളാഴ്‌ച

പെയ്യട്ടെ മഴ നില്‍ക്കട്ടെ മഴ

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പ്ലാസ്റിക് കുപ്പി ,ഒരു ബക്കറ്റ് വെള്ളം

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ അടിഭാഗത്ത് ചെറിയ സുഷിരങ്ങള്‍ കുറെ എണ്ണം ഉണ്ടാക്കുക . അടപ്പ് മാറ്റി കുപ്പിയില്‍ വെള്ളം നിറക്കുക .വെള്ളം സുഷിരങ്ങള്‍ വഴി ചാടുന്നില്ലേ ? ഇനി ഉള്ളംകൈ കൊണ്ട് കുപ്പിയുടെ വായ്‌ ഭാഗം അടച്ചു പിടിച്ചു നോക്കൂ .ജല പ്രവാഹം നിലക്കുന്നു .കൈ എടുക്കൂ .വെള്ളം വീണ്ടും ചാടുന്നു .നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു വെള്ളം ചാടും ,നില്‍ക്കും .ഇതേ പരീക്ഷണം കുപ്പിയില്‍ വെള്ളം നിറച്ചു അടപ്പ് ഇട്ടു നോക്കൂ .വെള്ളം നില്‍ക്കും .അടപ്പ് ഇത്തിരി അയച്ചു വിടൂ വെള്ളം ചാടാന്‍ തുടങ്ങും

ശാസ്ത്ര തത്വം

കുപ്പിയുടെ വായ്‌ ഭാഗം തുറന്നിരിക്കുമ്പോള്‍ അന്തരീക്ഷ മര്‍ദ്ദം കാരണമാണ് വെള്ളം സുഷിരങ്ങളിലൂടെ പുറത്തേക്ക് ഒഴുകുന്നത് .കൈ അമര്‍ത്തി പിടിക്കുമ്പോള്‍  വായുവിനു കുപ്പിയുടെ അകത്തു കടക്കാന്‍ കഴിയില്ല .അന്തരീക്ഷമര്‍ദ്ദം അനുഭവപ്പെടാത്തത് കൊണ്ട് സുഷിരങ്ങളിലൂടെ വെള്ളം ഒഴുക്ക് നിലക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ