2017, ജൂലൈ 9, ഞായറാഴ്‌ച

ബ്രഷ് വീഴാത്തത് എന്ത് കൊണ്ട്

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പിവിസി പൈപ്പ് ,കുപ്പി കഴുകാന്‍ ഉപയോഗിക്കുന്ന ബ്രഷ്

ചെയ്യുന്ന വിധം

പൈപ്പ് ഒരു കൈ കൊണ്ട് പിടിക്കുക .പൈപ്പിന്റെ അടി ഭാഗത്ത് ബ്രഷ് അല്പം ഉള്ളിലേക്ക് കയറ്റി വക്കുക .പൈപ്പിന്റെ മുകള്‍ ഭാഗത്ത് കൈപ്പത്തികൊണ്ട് ഉപയോഗിച്ചു തട്ടുക .ബ്രഷ് താഴെ വീഴുന്നതിനു പകരം പൈപ്പിലൂടെ ഉള്ളിലേക്ക് കയറുന്നതായി കാണാം

ശാസ്ത്ര തത്വം
പൈപ്പിന്റെ മുകള്‍ ഭാഗത്ത് തട്ടുമ്പോള്‍ പൈപ്പ് ചലനാവസ്ഥയിലേക്ക് മാറുന്നു .എന്നാല്‍ ബ്രഷ് നിശ്ചലാവസ്ഥയില്‍ തുടരാന്‍ ശ്രമിക്കും .വസ്തുക്കളുടെ ഈ പ്രവണതക്ക് ജഡത്വം എന്നാണു പറയുക .തന്മൂലം ബ്രഷ് പൈപ്പിനുള്ളിലൂടെ മുളകിലേക്ക് ഉയരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ