2017, ജൂലൈ 10, തിങ്കളാഴ്‌ച


പരീക്ഷണം 24

നിറഞ്ഞാല്‍ മാത്രം ചോരുന്നു ..അത്ഭുത പാത്രം



ആവശ്യമായ സാധനങ്ങള്‍

ഒരു പ്ലാസ്റിക് ടംബ്ലര്‍,പ്ലാസ്റിക് കുഴല്‍ ,വെള്ളം,പശ

ചെയ്യേണ്ട വിധം

പ്ലാസ്റിക് ടംബ്ലറിന്റെ അടിഭാഗത്ത് ഒരു ദ്വാരം ഇടുക ഇതിലൂടെ ഒരു പ്ലാസിക് കുഴല്‍ കടത്തുക .വായു നിബദ്ധമായി പശ ഇട്ടു ഉറപ്പിക്കുക .കുഴല്‍ ടംബ്ലറിന്റെ അടിവശത്ത് നിന്നും പൈപ്പ് അല്പം പുറത്തേക്ക് നില്‍ക്കണം .ടംബ്ലറിന്റെ ഉള്‍വശത്ത് പൈപ്പ് പാത്രത്തിന്റെ ഇരട്ടി ഉയരത്തില്‍ മുറിച്ചെടുക്കുക .പൈപ്പ് ടംബ്ലറിന്റെ ഉള്‍വശത്ത് താഴത്തേക്ക്‌പുറത്ത് നിന്നും കാണാത്ത പോലെ  വളച്ചു വക്കുക .ഇനി ടംബ്ലറില്‍ ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക .വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടോ ?ഇല്ലല്ലോ ..ഓരോ ഗ്ലാസ് വെള്ളമായി ഒഴിച്ചു നോക്കൂ ..ടംബ്ലര്‍നിറഞ്ഞാല്‍ എന്ത് സംഭവിക്കുന്നു ?വെള്ളം അടിഭാഗത്തെ കുഴലിലൂടെ പുറത്തേക്ക് പാത്രത്തിലെ വെള്ളം കഴിയുന്നവരെ തുടര്‍ച്ചയായി പുറത്തേക്ക്  ഒഴുകുന്നു

ശാസ്ത്ര തത്വം

പാത്രത്തില്‍ വെള്ളം നിറയുമ്പോള്‍ ഒപ്പം പൈപ്പിലും വെള്ളം നിറയുന്നു .പാത്രം നിറയുമ്പോള്‍ കുഴലിലെ വെള്ളം തുലനം പാലിക്കാന്‍ ശ്രമിക്കുന്നു .അതോടെ വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങുന്നു .പാത്രത്തിലെ  വെള്ളം താഴുമ്പോള്‍ അന്തരീക്ഷ മര്‍ദ്ദം കാരണം വായു പാത്രത്തിന്റെ ഉള്ളിലേക്ക് കടക്കുന്നു .വായു മര്‍ദ്ദം കൊണ്ട് വെള്ളം മുഴുവന്‍ ആയും പുറത്തേക്ക് ഒഴുകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ