2017, ജൂലൈ 9, ഞായറാഴ്‌ച

കടലാസ് കപ്പില്‍ വെള്ളം തിളപ്പികാന്‍ കഴിയുമോ ?

ആവശ്യമായ സാധനങ്ങള്‍

കടലാസ് ഡിസ്പോസിബിള്‍ കപ്പ്, വെള്ളം ,സ്പിരിറ്റ് ലാമ്പ് ,സ്റ്റാന്റ് ,തീപ്പെട്ടി

ചെയ്യുന്ന വിധം

കടലാസ് കപ്പില്‍ പകുതിവരെ വെള്ളം എടുക്കുക .സ്പിരിറ്റ്‌ ലാമ്പ് കത്തിക്കുക ,ഇതിനു മുകളിലായി സ്റ്റാന്റ് വക്കുക .സ്ടാന്റില്‍ കടലാസ് കപ്പു വച്ചു ചൂടാക്കിക്കോളൂ .അല്‍പ സമയത്തിനുള്ളില്‍ വെള്ളം തിളച്ചു തുടങ്ങും .

ശാസ്ത്ര തത്വം

കത്തുമ്പോള്‍ ഉണ്ടാകുന്ന താപം മുഴുവന്‍ കടലാസ് കപ്പിലെ വെള്ളം ചൂടാകാന്‍ വേണ്ടി വലിച്ചെടുക്കുന്നതിനാല്‍ കടലാസ് കപ്പിന് തീ പിടിക്കുന്നില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ