2017, ജൂലൈ 9, ഞായറാഴ്‌ച

വായുവിനു സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമോ ?

ആവശ്യമുള്ള സാധനങ്ങള്‍

വാ വട്ടം അല്പം കൂടിയ മുപ്പത് സെമീ നീളമുള്ള പി വി സി പൈപ്പ് കഷണം ,ഡിസ്പോസിബിള്‍ കയ്യുറ , ഒരു ബക്കറ്റ് വെള്ളം

ചെയ്യുന്ന വിധം

പൈപ്പിന്റെ ഒരു ഭാഗത്ത് കയ്യുറയുടെ അടിഭാഗം കടത്തി നൂല് കൊണ്ടോ ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ചോ ഉറപ്പിച്ചു കെട്ടുക .ബക്കറ്റില്‍ വെള്ളം നിറക്കുക.പൈപ്പിന്റെ മറ്റേ അഗ്രം കുത്തനെ വെള്ളത്തിലേക്ക് താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുക .കയ്യുറ വികസിച്ച് വിരലുകളോടെ കൈപ്പത്തി ഉയരുന്നതായി കാണാം .

ശാസ്ത്ര തത്വം

പൈപ്പ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ പൈപ്പിനുള്ളിലേക്ക് വെള്ളം കടക്കുന്നു .പൈപ്പിനുള്ളില്‍ ഉണ്ടായിരുന്ന വായു അപ്പോള്‍ കയ്യുറയിലേക്ക് കടക്കുന്നു .വായുവിനു സ്ഥിതി ചെയ്യാന്‍ സ്ഥലം വേണമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ?

1 അഭിപ്രായം: