2017, ജൂലൈ 9, ഞായറാഴ്‌ച

എത്രയെത്ര പ്രതിബിംബങ്ങള്‍ ? എണ്ണി നോക്കൂ

ആവശ്യമുള്ള സാധനങ്ങള്‍ 
ഒരേ വലിപ്പത്തില്‍ ഉള്ള രണ്ടു കണ്ണാടി കഷണങ്ങള്‍ ,ഇന്‍സുലേഷന്‍ ടാപ്പ് ,നിറമുള്ള എന്തെങ്കിലും ചെറിയ ഒരു വസ്തു

ചെയ്യുന്ന വിധം


കണ്ണാടി കഷണങ്ങളുടെ പിറകുഭാഗം അരികുകള്‍ ചേര്‍ത്ത് ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ച് നീളത്തില്‍ ഒട്ടിക്കുക .ഇത് ഒരു വിജാഗിരി പോലെ പ്രവര്‍ത്തിക്കുന്നില്ലേ ? ഇനി ഇത് ഒരു പേപ്പറില്‍ കുത്തനെ വക്കുക .കണ്ണാടികള്‍ അല്പം വിടര്‍ത്തുക .ഇവയുടെ ഇടയില്‍ നിറമുള്ള വസ്തു വക്കൂ .കണ്ണാടിയില്‍ വസ്തുവിന്റെ എത്ര പ്രതിബിംബം കാണാന്‍ ഉണ്ട് ?എണ്ണിനോക്കൂ .ഇനി കണ്ണാടികള്‍ തമ്മിലുള്ള കോണ്‍ അല്പം കൂടിവക്കൂ .പല കോണ്‍ അളവുകളില്‍ കണ്ണാടികള്‍ വച്ചു പ്രതി ബിംബങ്ങളുടെ എണ്ണം പരിശോധിക്കൂ .എല്ലാം ഒരു കടലാസില്‍ രേഖപ്പെടുത്താന്‍ മറക്കരുത് .

ശാസ്ത്ര തത്വം

കണ്ണാടികള്‍ അഭിമുഖമായി വക്കുമ്പോള്‍ ആവര്‍ത്തന പ്രതിഫലനം സംഭവിക്കുന്നു .കണ്ണാടികള്‍ തമ്മിലുള്ള കോണ്‍ അളവ് കുറയും തോറും പ്രതി ബിംബങ്ങളുടെ എണ്ണം കൂടും .കണ്ണാടികള്‍ തമ്മിലുള്ള കോണ്‍ അളവ് കൂടും തോറും പ്രതി ബിംബങ്ങളുടെ എണ്ണം കുറയുന്നു .ഇവ തമ്മിലുള്ള ബന്ധം കണ്ടു പിടിക്കൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ