2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 40

കയ്യില്‍ കര്‍പ്പൂരം കത്തിക്കാന്‍ കഴിയുമോ ?

ആവശ്യമുള്ള സാധനങ്ങള്‍

കര്‍പ്പൂരത്തിന്റെ കട്ടകള്‍ ,തീപ്പെട്ടി

ചെയ്യുന്ന വിധം

കൈവെള്ളയില്‍ കര്‍പ്പൂര കട്ടകള്‍ ഒന്നിന് മുകളില്‍ ഒന്നായി നാലോ അഞ്ചോ എണ്ണം വക്കുക .അതിന് ശേഷം കൂട്ടുകാരന്റെ സഹായത്തോടെ തീപ്പെട്ടി ഉരച്ച് കര്‍പ്പൂരം കത്തിക്കൂ .കുറച്ചു നേരം ചൂട് അനുഭവപ്പെടുകയില്ല .ചൂട് തോന്നിയാല്‍ താഴെ ഇട്ടോളൂ

ശാസ്ത്ര തത്വം

കത്താന്‍ വായു ആവശ്യമാണ് .കര്‍പ്പൂരം അട്ടിയായി വക്കുമ്പോള്‍ മുകളിലെ കത്തുമ്പോള്‍ കൈവെള്ളയില്‍ താപം അറിയില്ല .ഏറ്റവും അടിയില്‍ ഉള്ളതിന്റെ അടിവശം കൈവെള്ളയെ സ്പര്‍ശിച്ചു ഇരിക്കുന്നതിനാല്‍ അവിടെ വായുവിന്റെ സാന്നിധ്യം ഉണ്ടാകില്ല .അവിടെ ജ്വലനം നടക്കാത്തതിനാല്‍ കുറച്ചു സമയം ചൂട് അറിയുകയില്ല .ഏറ്റവും അടിയില്‍ ഉള്ള കട്ടയും നന്നായി കത്തി തുടങ്ങിയാല്‍ ചൂട് അനുഭവപ്പെടും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ