2017, ജൂലൈ 9, ഞായറാഴ്‌ച

നിറം മാറുന്ന ഗ്ലാസ്സുകള്‍

ആവശ്യമുള്ള സാധനങ്ങള്‍

അയോഡിന്‍ ലായനി ,വെള്ളം ,സോഡിയംതയോസള്‍ഫേറ്റ്(ഹൈപ്പോ),മൂന്നു ഗ്ലാസ്സുകള്‍

ചെയ്യേണ്ട വിധം
ഒന്നാമത്തെ ഗ്ലാസ്സില്‍ അയോഡിന്‍ചേര്‍ത്ത  വെള്ളം എടുക്കുക ,രണ്ടാമത്തെ ഗ്ലാസ് ഇത്തിരി കഞ്ഞിവെള്ളം ഒഴിച്ച് കുലുക്കുക ,കഞ്ഞിവെള്ളം മുഴുവന്‍ ഒഴിവാക്കുക ,ഇപ്പോള്‍ ഗ്ലാസ്‌ തെളിഞ്ഞിരിക്കും ,മൂന്നാമത്തെ ഗ്ലാസ്സില്‍ നന്നായി നേര്‍പ്പിച്ച സോഡിയം തയോസള്‍ഫേറ്റ് എടുക്കുക .ഒന്നാം ഗ്ലാസ് മേശപ്പുറത്ത് വക്കുക .ഇത് രണ്ടാം ഗ്ലാസ്സിലേക്ക് പകരുക നിറം മാറ്റം ശ്രദ്ധിക്കുക .ഇരുണ്ട നിറം ആയില്ലേ ?..ഈ ലായനി മൂന്നാം ഗ്ലാസ്സിലേക്ക്‌ പകരുക ..നിറം അപ്രത്യക്ഷമായില്ലേ ?

ശാസ്ത്ര തത്വം

അയോഡിന്‍ വെള്ളത്തില്‍ ചേരുമ്പോള്‍ ഇളം മഞ്ഞ നിറം ആയിരിക്കും .കഞ്ഞിവെള്ളം അന്നജം അടങ്ങിയതാണ് .അന്നജം ഉള്ള പദാര്‍ഥങ്ങളില്‍ അയോഡിന്‍ അത് നീല നിറം ആയി മാറുന്നു .അതാണ്‌ രണ്ടാം ഗ്ലാസ്സില്‍ ലായനിക്ക് ഇരുണ്ട നിറം നല്‍കുന്നത് .ഹൈപ്പോ ഈ രണ്ടു പദാര്‍ത്ഥങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലായനിയുടെ നിറം നഷ്ടപ്പെടുകയും ചെയ്യുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ