2017, ജൂലൈ 13, വ്യാഴാഴ്‌ച

പരീക്ഷണം 51

ലാക്ടോമീറ്റര്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു സ്ട്രോ ,സൈക്കിളിന്റെ ബാള്‍ബെയറിഗ് ,നൂല്‍ ,പാല്‍

ചെയ്യുന്ന വിധം

സ്ട്രോയുടെ അടിഭാഗം നൂല്‍ കൊണ്ട് അടച്ചു കെട്ടുക .സ്ട്രോയിലേക്ക് ഒരു ബാള്‍ ബെയറിഗ് ഇടുക .ഇത് കൃത്യമായി അടിവശത്ത് നില്‍ക്കണം .ഇനി ഈ സംവിധാനത്തെ ശുദ്ധമായ പാലില്‍ കുത്തനെ താഴ്ത്തി വച്ച് കൈ എടുക്കു .സ്ട്രോ കുത്തനെ സ്വതന്ത്രമായി നിക്കുന്നില്ലേ ?പാലിന്റെ നിരപ്പ് സ്ട്രോയുടെ വശത്ത് അടയാളപ്പെടുത്തൂ .ഇനി വെള്ളം ചേര്‍ത്ത പാലില്‍ സ്ട്രോ ഇട്ടു നോക്കൂ .പാലിന്റെ നിരപ്പ് സ്ട്രോയുടെ വശത്ത് അടയാളപ്പെടുത്തൂ.നേരെത്തെ ഇട്ട അടയാളത്തിനേക്കാള്‍ സ്ട്രോ താഴ്ന്നു പോയതായി കാണാം .

ശാസ്ത്ര തത്വം

ശുദ്ധമായ പാലിന് സാന്ദ്രത കൂടുതല്‍ ആണ് .അത് കൊണ്ട് സ്ട്രോ ഉയര്‍ന്നു നില്‍ക്കുന്നു .വെള്ളം ചേര്‍ക്കുമ്പോള്‍ പാലിന്റെ സാന്ദ്രത കുറയുന്നു .അപ്പോള്‍ സ്ട്രോ താഴ്ന്നു പോകുന്നു .പാലില്‍ വെള്ളം ചേര്‍ക്കുന്നത് മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ആണ് ലാക്ടോമീറ്റര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ