2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 39

ഏഴു നിറങ്ങളും ചേര്‍ന്നാല്‍ ?


ആവശ്യമുള്ള സാധനങ്ങള്‍

പാഴായ സിഡി,ക്രയോണുകള്‍,ഒരു ഗോലി,പേപ്പര്‍

ചെയ്യുന്ന വിധം

സി ഡി യുടെ അതെ വലിപ്പത്തില്‍ വൃത്താകൃതിയില്‍ വെട്ടി എടുത്ത ഒരു പേപ്പറില്‍ ഏഴു നിറങ്ങളും ക്രമമായി ക്രയോണുകള്‍ ഉപയോഗിച്ചു നിറം കൊടുത്ത് എടുക്കുക .ഗോലി നിലത്തു വക്കുക .ഗോലിയുടെ മുകളില്‍ സിഡി യുടെ ദ്വാരം വരുന്ന വിധം ക്രമീകരിക്കുക .സി ഡി യെ തിരിച്ചു നോക്കൂ .സി ഡി വേഗത്തില്‍ കറങ്ങുമ്പോള്‍ വെള്ള നിറം ആയി തോന്നുന്നു .

ശാസ്ത്ര തത്വം

ഏഴു നിറങ്ങളും ഒന്നിന് പിറകെ ഒന്നായി ആണ് നമ്മളുടെ കണ്ണില്‍ എത്തുന്നത് .കണ്ണിന്റെ സംവേദനക്ഷമത എന്ന പ്രത്യേകത കാരണം ഓരോ നിറവും ഒരു സെക്കന്റിന്റെ പതിനാറില്‍ ഒരംശം സമയം നമ്മുടെ കണ്ണുകളില്‍ തങ്ങി നില്‍ക്കും .അങ്ങിനെ എല്ലാ നിറങ്ങളും കൂടിച്ചേര്‍ന്നു കാണുമ്പോള്‍ ഡിസ്ക് വെള്ള നിറം ആയതായി തോന്നും .ഈ പ്രവര്‍ത്തനം ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം എന്നാണ് അറിയപ്പെടുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ