2017, ജൂലൈ 9, ഞായറാഴ്‌ച

കൂട്ടുകാരന്റെ തലയില്‍ തീ കത്തിക്കാം

ആവശ്യമായ സാധനങ്ങള്‍

കോട്ടണ്‍ തൂവാല ,തീപ്പെട്ടി ,പത്രക്കടലാസ് ,വെള്ളം

ചെയ്യുന്ന വിധം

കൂട്ടുകാരനെ ഒരു കസേരയില്‍ ഇരുത്തുക .അനങ്ങാതെ ഇരിക്കാന്‍ പറയണേ .കോട്ടണ്‍ തൂവാല വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് എടുക്കുക .ഇത് കൂട്ടുകാരന്റെ തലയില്‍ വിരിക്കുക .പത്രക്കടലാസ് ചുരുട്ടി തൂവാലക്ക് മുകളില്‍ വച്ചു കത്തിക്കുക ..പേടിക്കണ്ട .കൂട്ടുകാരന് തീ ചൂട് അനുഭവപ്പെടില്ല .

ശാസ്ത്ര തത്വം

നനഞ്ഞ തൂവാലയാണ് ഇവിടത്തെ രക്ഷകന്‍ .തീയുടെ ചൂട് മുഴുവന്‍ തൂവലയിലെ വെള്ളം ബാഷ്പീകരിക്കാന്‍ വേണ്ടി ഉപയോഗികുന്നതിനാല്‍ ചൂട് താഴെ അറിയുകയേ ഇല്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ