2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 45

താപമേറ്റാല്‍ വെള്ളം വികസിക്കുമോ ?

ആവശ്യമുള്ള സാധനങ്ങള്‍

ഇന്‍ജെക്ഷന്‍ ബോട്ടില്‍ ,ഒഴിഞ്ഞ റീഫില്‍, വെള്ളം , മെഴുകുതിരി, തീപ്പെട്ടി ,മഷി

ചെയ്യുന്ന വിധം

ഇന്‍ജെക്ഷന്‍ ബോട്ടിലില്‍ വെള്ളം എടുക്കുക .ഇതിലേക്ക് ഒരു തുള്ളി മഷി ഇറ്റിക്കുക .അടപ്പിലൂടെ റീഫില്‍ കയറ്റുക .അടപ്പ് അടക്കുക .മെഴുകുതിരി ചൂടാക്കി കുപ്പിയുടെ അടിയില്‍ ജ്വാല വരുന്ന വിധം ക്രമീകരിക്കുക .എന്ത് സംഭവിക്കുന്നു ? നിരീക്ഷിക്കൂ .വെള്ളം റീഫില്ലിലൂടെ മുകളിലേക്ക് ഉയര്‍ന്നു പുറത്ത് പോകുന്നതായി കാണാം

ശാസ്ത്ര തത്വം

താപം എല്‍ക്കുമ്പോള്‍ വെള്ളം ചൂടാകുന്നു .വെള്ളം വികസിക്കുന്നു .ഇതാണ് വെള്ളം റീഫില്ലിലൂടെ മുകളിലേക്ക് ഉയര്‍ന്നു പുറത്ത് പോകാന്‍ കാരണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ