2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 48പതനകോണും പ്രതിപതന കോണും

ആവശ്യമുള്ള സാധനങ്ങള്‍ഒരു സമതല ദര്‍പ്പണം , പോട്രാക്ടര്‍ മാതൃക കാര്‍ഡ് ബോര്‍ഡില്‍ വരച്ചത് ,ലേസര്‍ ടോര്‍ച്ച് ,


ചെയ്യുന്ന വിധം


സമതലര്‍പ്പണം ചുമരില്‍ ലംബമായി ചാരിവക്കുക .ഇതിനു മുമ്പില്‍ ആയി പോട്രാക്ടറിന്റെ നേര്‍ രേഖാ ഭാഗം കണ്ണാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ ക്രമീകരിക്കുക .ലേസര്‍ ടോര്‍ച്ച് ഒരു പ്രത്യേക കോണിലൂടെ കണ്ണാടിയില്‍ പോട്രാക്ടറിന്റെ മധ്യഭാഗത്തെ ബിന്ദുവില്‍ പ്രകാശ ബീം വരത്തക്കവിധം പ്രവര്‍ത്തിപ്പിക്കുക .കണ്ണാടിയില്‍ തട്ടിയ ശേഷം ലേസര്‍ ബീം പോകുന്ന കോണ്‍ നിരീക്ഷിക്കുക .പതന ബീം കണ്ണാടിയില്‍ തട്ടിയ അതേ കോണ്‍ അളവിലൂടെ ആയിരിക്കും പ്രതി പതന ബീം പോകുന്നത്


ശാസ്ത്ര തത്വം


        ഒരു സമതല ദര്‍പ്പണത്തില്‍ പ്രകാശം പതിക്കുമ്പോള്‍ പ്രകാശം പതിപതിക്കുന്നു .പതനകോണും പ്രതിപതന കോണും എല്ലായ്പ്പോഴും തുല്യമായിരിക്കും

പരീക്ഷണം 47

പ്രകാശത്തെ വളക്കാന്‍ കഴിയുമോ ?
ആവശ്യമുള്ള സാധനങ്ങള്‍


സുതാര്യമായ  പ്ലാസ്റിക് കുഴല്‍ ,ലേസര്‍ ടോര്‍ച്ച് ,വെള്ളം ,ഇന്‍സുലേഷന്‍ ടാപ്പ്



ചെയ്യുന്ന വിധം


പ്ലാസ്റിക് കുഴലിന്റെ ഒരു അഗ്രം ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ചു അടക്കുക .കുഴലിനു ഉള്ളില്‍ വെള്ളം കുറേശെയായി നിറക്കുക .ഇനി കുഴലിനെ വളച്ചു പിടിക്കുക .പ്ലാസ്റിക് കുഴലിന്റെ തുറന്ന അഗ്രത്ത് കൂടി ഒരു ലേസര്‍ ടോര്‍ച്ച് വെള്ളത്തിലേക്ക് പ്രകാശിപ്പിക്കുക .എന്ത് കാണുന്നു ,പ്രകാശം വെള്ളത്തിലൂടെ വളഞ്ഞു മറ്റേ അറ്റം വരെ എത്തുന്നതായി കാണാം .

ശാസ്ത്ര തത്വം

പൂര്‍ണ ആന്തരിക പ്രതിഫലനം എന്നതാണ് ഇവിടെ സംഭവിക്കുന്നത് .ഇത് കാരണമാണ് കുഴല്‍ വളഞ്ഞു ഇരുന്നിട്ടും ലേസര്‍ ബീം ഒരു അറ്റത്തു നിന്നും മറ്റേ അറ്റം വരെ സഞ്ചരിച്ചത്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ