2017, ജൂലൈ 10, തിങ്കളാഴ്‌ച

അനന്തമായ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കാമോ ?

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി , പെട്ടിയുടെ വലിപ്പത്തില്‍ ഉള്ള കണ്ണാടി , ഒരു വശം കണ്ണാടിയായും മറുപുറത്തെക്ക് കാണുകയും ചെയ്യുന്ന തരം ഗ്ലാസ് കഷണം, എല്‍ ഇ ഡി സ്ട്രിപ് ,ബാറ്ററി,ചാലക കമ്പി ,ഇന്‍സുലേഷന്‍ ടാപ്പ് ,പശ

ചെയ്യുന്ന വിധം

കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ അടിവശത്ത് കണ്ണാടി ഒട്ടിച്ചു വക്കുക .പെട്ടിയുടെ വശങ്ങളില്‍ എല്‍ ഇ ഡി സ്ട്രിപ് ചുറ്റിലും ഒട്ടിക്കുക .സ്ട്രിപ്പിനെ ചാലക കമ്പിയുമായി സോള്‍ഡര്‍ ചെയ്യുക .പെട്ടിയുടെ മുകള്‍ ഭാഗത്ത് ഒരു വശം കണ്ണാടിയായും മറുപുറത്തെക്ക് കാണുകയും ചെയ്യുന്ന തരം ഗ്ലാസ് കഷണം അടി ഭാഗത്ത് കണ്ണാടി ഭാഗം ഉള്ളില്‍ വരത്തക്ക വിധം വച്ചു ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ച് ഉറപ്പിക്കുക .എല്‍ ഇ ഡി സ്ട്രിപ് സോള്‍ഡര്‍ ചെയ്ത ചാലക കമ്പികള്‍ ബാറ്ററിയുമായി ഘടിപ്പിക്കുക .പെട്ടിയുടെ ഉള്‍ഭാഗത്തേക്ക് നോക്കൂ ...എത്ര എത്ര എല്‍ ഇ ഡി കള്‍ അനന്തമായി പ്രകാശിക്കുന്നു ..?

ശാസ്ത്ര തത്വം
ആവര്‍ത്തന പ്രതിഫലനം ആണ് ഇവിടെയും സംഭവിക്കുന്നത് .അടിയിലെ കണ്ണാടിയുടെയും മുകളിലെ കണ്ണാടിയുടെയും ഇടയില്‍ എല്‍ ഇ ഡി പ്രകാശിക്കുമ്പോള്‍ അവയുടെ ആവര്‍ത്തിച്ചുള്ള പ്രതിബിംബങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ് അനന്തമായ കാഴ്ച ലഭികുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ