2017, ജൂലൈ 9, ഞായറാഴ്‌ച

പ്രകാശം എങ്ങിനെ സഞ്ചരിക്കുന്നു ?

ആവശ്യമായ സാധനങ്ങള്‍

സുതാര്യമായ പ്ലാസ്റിക് കുഴല്‍ ,ലേസര്‍ ടോര്‍ച്ച്

ചെയ്യുന്ന വിധം

ആദ്യം പ്ലാസ്റിക് കുഴല്‍ നിവര്‍ത്തി പിടിക്കൂ .കൂട്ടുകാരന്റെ സഹായം തേടാം .ഇനി ഒരു ഭാഗത്ത് കൂടി ലേസര്‍ ടോര്‍ച്ച് പ്രകാശിപ്പിക്കൂ.പ്രകാശം എങ്ങിനെ പോകുന്നു നിരീക്ഷിക്കൂ .അപ്പുറത്തേക്ക് എത്തുന്നില്ലേ ?ഇനി പൈപ്പിനെ ഒരു വൃത്താകൃതിയില്‍ ചുരുട്ടി പിടിക്കൂ .ലേസര്‍ ടോര്‍ച്ച് നേരെത്തെ പോലെ ഒരു ഭാഗത്ത് പ്രകാശിപ്പിക്കൂ .അപ്പുറത്തേക്ക് എത്തുന്നുണ്ടോ ?ഇല്ലല്ലോ ?

ശാസ്ത്ര തത്വം

പ്രകാശം നേര്‍രേഖയില്‍ ആണ് സഞ്ചരിക്കുന്നത് .അതിനാല്‍ കുഴല്‍ നിവര്‍ത്തി പിടിക്കുമ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചം അപ്പുറത്ത് എത്തുന്നു .വളയം ആക്കി പിടിക്കുമ്പോള്‍ പ്രകാശം എത്തത്തതിന്റെ കാരണം മനസ്സിലായില്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ