2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 35

വലിച്ചാലും വലിച്ചാലും വെള്ളം കയറാത്ത സ്ട്രോ
ആവശ്യമുള്ള സാധനങ്ങള്‍


ഒരു ഗ്ലാസ് ,വെള്ളം ,സ്ട്രോ ,സൂചി


ചെയ്യുന്ന വിധം

ആദ്യം സ്ട്രോ എടുത്തു വശത്തായി സൂചി കൊണ്ട് ഒന്നോ രണ്ടോ സുഷിരങ്ങള്‍ ഇടുക .ഗ്ലാസ്സില്‍ വെള്ളം എടുക്കുക .സ്ട്രോ താഴ്ത്തി കുടിക്കാന്‍ ശ്രമിച്ചു നോക്കൂ .എത്ര വലിച്ചാലും വെള്ളം കയറുന്നില്ല .


ശാസ്ത്ര തത്വം

 സാധാരണ സ്ട്രോ ഉപയോഗിച്ചു നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ വായ്‌ ഉപയോഗിച്ചു സ്ട്രോ യുടെ ഉള്ളിലെ വായു നമ്മള്‍ വലിച്ചെടുക്കുന്നു .അപ്പോള്‍ സ്ട്രോയുടെ ഉള്ളിലെ വായു മര്‍ദ്ദം കുറയുന്നു .അന്തരീക്ഷ മര്‍ദ്ദം കാരണം ഗ്ലാസ്സിലെ വെള്ളം സ്ട്രോയുടെ ഉള്ളിലേക്ക് കയറുന്നു .എന്നാല്‍ സ്ട്രോയുടെ വശത്ത് സുഷിരങ്ങള്‍ ഇട്ടാല്‍ പുറമേ നിന്നുള്ള വായു സുഷിരത്തിലൂടെ ഉള്ളിലേക്ക് കയറുന്നതിനാല്‍ ഉള്ളിലെ വായു മര്‍ദ്ദം കുറയുന്നില്ല .അത് കൊണ്ട് ഗ്ലാസ്സിലെ വെള്ളം സ്ട്രോയുടെ ഉള്ളിലേക്ക് കയറുന്നില്ല .അതാണ്‌ എത്ര വലിച്ചാലും നമുക്ക് വെള്ളം കിട്ടാത്തത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ