2017, ജൂലൈ 11, ചൊവ്വാഴ്ച

ആക്കം പരീക്ഷണം 42

പരീക്ഷണം 42

ഒരുവനെ തൊട്ടാല്‍ ഒരുവന്‍ ...

ആവശ്യമുള്ള സാധനങ്ങള്‍

ഒരേ വലിപ്പമുള്ള അഞ്ച്  പ്ലാസ്റിക് ബാളുകള്‍ ,നൂല്‍ക്കമ്പി

ആവശ്യമുള്ള സാധനങ്ങള്‍

എല്ലാ ബാളുകളുടെയും നടുവിലൂടെ നൂല്‍ക്കമ്പി കോര്‍ത്തു എടുക്കുക .നൂല്‍ കമ്പിയില്‍ ബാളുകള്‍ക്ക് നീങ്ങാന്‍ കഴിയണം .ഇനി നൂല്‍ കമ്പിയുടെ രണ്ടു അറ്റവും രണ്ടിടത്തെക്ക് ഭൂമിക്ക്  സമാന്തരമായി വലിച്ചു കെട്ടുക .നാല് ബാളുകളും ഒന്നിച്ചു നിര്‍ത്തുക .ഇനി ഒരറ്റത്തെ ഒരു ബാള്‍ അല്പം പിന്നിലേക്ക്‌ നീക്കി ,നാലെണ്ണം ഉള്ള കൂട്ടത്തിലേക്ക് ശക്തിയായി ചലിപ്പിക്കുക .നോക്കൂ മറ്റേ അറ്റത്തു നിന്നും ഒരു ബാള്‍ കൂട്ടത്തില്‍ നിന്നും അകന്നു പോകുന്നതായി കാണാം .വീണ്ടും ബാളുകളെ ഒന്നിച്ചു നിര്‍ത്തി ഒരറ്റത്തെ രണ്ടു ബാളുകളെ ബാക്കി മൂന്നു ബാളുകള്‍ നില്‍ക്കുന്ന കൂട്ടത്തിലേക്ക് ചലിപ്പിക്കുക .അപ്പുറത്ത് നിന്നും രണ്ടു ബാളുകള്‍ തെറിച്ചു നീങ്ങുന്നതായി കാണാം


ശാസ്ത്ര തത്വംവസ്തുക്കളുടെ ആക്കം എന്ന സവിശേഷതയാണ് ഇവിടെ ഒരേ പോലെ ബാളുകള്‍ ചലിക്കാന്‍ കാരണം .
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് സംവേഗം അഥവാ ആക്കം. ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ തോത് അതിൽ പ്രയോഗിക്കുന്ന  ബലത്തിന് അതെ  അളവിലും ആക്കവ്യത്യാസം സംഭവിക്കുന്നത് പ്രയോഗിച്ച ബലത്തിന്റെ അതെ  ദിശയിലും എന്നാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ