2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 49

കത്താന്‍ വായു ആവശ്യമാണോ ?

ആവശ്യമുള്ള സാധനങ്ങള്‍

മെഴുകുതിരി ,തീപ്പെട്ടി ,ഒരു ഗ്ലാസ് ജാര്‍


ചെയ്യുന്ന വിധം


മേശപ്പുറത്ത് മെഴുകുതിരി കത്തിച്ചു വക്കുക .മെഴുകുതിരി ഉള്ളില്‍ വരുന്ന രീതിയില്‍ ഗ്ലാസ് ജാര്‍ കമിഴ്ത്തി മൂടുക .അല്‍പ സമയത്തിനു ഉള്ളില്‍ മെഴുകുതിരി കെട്ടുപോകുന്നതായി
കാണാം

ശാസ്ത്ര തത്വം
കത്താന്‍ വായു ആവശ്യമാണ്‌ .വായുവിലെ ഓക്സിജന്‍ ആണ് കത്താന്‍ സഹായിക്കുന്നത് .ഗ്ലാസ്‌ ജാര്‍ കൊണ്ട് മൂടുമ്പോള്‍ ജാറിനുള്ളില്‍ അല്പം വായു ഉള്ളത് കൊണ്ട് ആദ്യം മെഴുകുതിരി കത്തുന്നു .എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ വായുവിന്റെ അളവ് കുറയുന്നത് കൊണ്ട് മെഴുകുതിരി കെട്ടുപോകുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ