2017, ജൂലൈ 11, ചൊവ്വാഴ്ച

ശാസ്ത്ര പരീക്ഷണങ്ങള്‍ 37

പരീക്ഷണം 37

നനയാത്ത പേപ്പര്‍


ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഗ്ലാസ് ,പേപ്പര്‍ ,വെള്ളം നിറച്ച ബക്കറ്റ് 

ചെയ്യുന്ന വിധം

ഗ്ലാസ്സിന്റെ അടിയില്‍ പേപ്പര്‍ ചുരുട്ടി ഉറപ്പിച്ചു വക്കുക .ഈ ഗ്ലാസ്സിനെ തല കീഴായി കുത്തനെ  ബക്കറ്റിലേ വെള്ളത്തിലേക്ക് താഴ്ത്തുക . ഗാസ്സിനെ കുത്തനെ തന്നെ ഉയര്‍ത്തി എടുത്തു ഉള്‍ഭാഗത്തെ പേപ്പര്‍ പരിശോധിക്കൂ .പേപ്പര്‍ നനഞ്ഞിട്ടില്ല എന്ന് കാണാം


ശാസ്ത്ര തത്വം

. ഗ്ലാസില്‍ വായു ഉണ്ട്. വായുവിന് സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമാണ്.അതിനാല്‍ വെള്ളത്തില്‍ മുക്കുമ്പോള്‍ ഗ്ലാസിനുള്ളിലെക്ക് മുഴുവന്‍ ആയും വെള്ളത്തിനു കയറാന്‍ കഴിയുന്നില്ല .അതിനാല്‍  പേപ്പര്‍ നനയുന്നില്ല

1 അഭിപ്രായം:

  1. ഗ്ലാസ്സിന്റെ ഉള്ളിൽ അല്ലെ പേപ്പർ ചുരുട്ടി വെക്കേണ്ടത്. അടിയിലല്ലല്ലോ

    മറുപടിഇല്ലാതാക്കൂ