2017, ജൂലൈ 10, തിങ്കളാഴ്‌ച


പരീക്ഷണം 23
കുപ്പിയിലെ വെള്ളം കുപ്പി തൊടാതെ പുറത്തെത്തിക്കാമൊ ?


ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഉറപ്പുള്ള പ്ലാസ്റിക് കുപ്പി ,പ്ലാസ്റിക് കുഴല്‍ ,പശ ,വെള്ളം

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ വശത്ത് കഴുത്തിനു സമീപം ഒരു ദ്വാരം ഉണ്ടാക്കി പ്ലാസ്റിക് പൈപ്പ് കുപ്പിക്കുള്ളിലേക്ക് അടിയില്‍ മുട്ടത്തക്ക വിധം ഇറക്കുക .പൈപ്പ് ഇട്ട ദ്വാരം വായു നിബദ്ധമായി പശയിട്ടു ഉറപ്പിക്കുക .പൈപ്പിന്റെ കുറച്ചു ഭാഗം കുപ്പിക്ക്‌ പുറത്തേക്ക് നീണ്ടു കിടക്കുന്ന വിധമാകുക  .കുപ്പിയില്‍ അല്പം വെള്ളം നിറയ്ക്കുക.ഇനി കൂട്ടുകാരോട് വെല്ലുവിളിച്ചോളൂ..കുപ്പിയില്‍ തൊടാതെ പൈപ്പില്‍ തൊടാതെ കുപ്പിയിലെ വെള്ളം പുറത്ത് എത്തികണം .എന്ത് ചെയ്യാം ? കുപ്പിയിലേക്ക് നിറയും വരെ വെള്ളമൊഴിക്കൂ .എന്ത് കാണാം ? കുപ്പി നിറയുമ്പോള്‍ വെള്ളം മുഴുവന്‍ പൈപ്പിലൂടെ പുറത്തേക്ക് ഒഴുകുന്നു .

ശാസ്ത്ര തത്വം

കുപ്പിയില്‍ വെള്ളം നിറയുമ്പോള്‍ കുപ്പിക്കുള്ളിലെ  പൈപ്പിലും വെള്ളം നിറയുന്നു .കുപ്പിയില്‍ വെള്ളം നിറയെ ആകുമ്പോള്‍  കുഴലിലെവെള്ളം തുലനം പാലിക്കാന്‍ ശ്രമിക്കുന്നു ,അപ്പൊ  വെള്ളം പൈപ്പിലൂടെ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങുന്നു .കുപ്പിയിലെ ജലനിരപ്പ്‌ താഴുമ്പോള്‍ വായു കുപ്പിക്കുള്ളിലേക്ക് അടക്കുന്നു .വായു മര്‍ദ്ദം കാരണം വെള്ളം മുഴുവായി കുഴലിലൂടെ പുറത്തേക്ക് ഒഴുകുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ