2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 46

താപം ഏറ്റാല്‍ വായു വികസിക്കുമോ ?

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ബലൂണ്‍, നൂല്‍

ചെയ്യുന്ന വിധം

ബലൂണ്‍ വീര്‍പ്പിക്കുക .ബലൂണിന്റെ പുറം ഭാഗത്ത് കൂടി ഒരു നൂല്‍ ചുറ്റും ചുറ്റി എടുത്തു അറ്റങ്ങള്‍ കെട്ടുക .ഈ ബലൂണിനെ അല്‍പ സമയം വെയിലത്ത് വച്ചു നോക്കൂ ? നൂല്‍ ബലൂണിന്റെ വശത്ത് നേരെത്തെ ഉള്ളതിനേക്കാള്‍ മുറുകിയിരിക്കുന്നതായി കാണാം

ശാസ്ത്രതത്വം

വെയില്‍ ഏറ്റു ചൂടായപ്പോള്‍ ബലൂണിന്റെ ഉള്ളിലെ വായു വികസിച്ചു .തന്മൂലം ബലൂണിന്റെ വ്യാപ്തം കൂടി .വശങ്ങള്‍ കൂടുതല്‍ പുറത്തേക്ക് തള്ളി.ഇത് കൊണ്ടാണ് നൂല്‍ കൂടുതല്‍ മുരുകിയത് .വാതകങ്ങളിലും താപീയ വികാസം സംഭവിക്കുന്നുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ