2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 31കണ്ണില്‍ പ്രതിബിബം എങ്ങിനെ രൂപപ്പെടുന്നു ?

ആവശ്യമായ സാധനങ്ങള്‍

ഒരു ഐസ്  ക്രീം ബാള്‍, ഓയില്‍ പേപ്പര്‍ പശ ,കോണ്‍വെക്സ് ലെന്‍സ്‌

ചെയ്യുന്ന വിധം

ഐസ് ക്രീം ബാളിന്റെ പിറകുഭാഗം വട്ടത്തില്‍ മുറിച്ചു കളയുക.ഇവിടെ ഓയില്‍ പേപ്പര്‍ വെട്ടി ഒട്ടികുക .ബാളിന്റെ വായ്‌ ഭാഗത്ത് ഒരു ചെറിയ കോണ്‍വെക്സ് ലെന്‍സ്‌ ഒട്ടിക്കുക .കണ്ണിന്റെ മാതൃക തയ്യാറായി .ദൂരെ ഉള്ള ഒരു വസ്തുവിന് നേരെ ബാള്‍ ലെന്‍സ്‌ ഭാഗം മുന്നില്‍ വരുന്ന വിധം പിടിക്കുക .ഓയില്‍ പേപ്പറില്‍ വസ്തുവിന്റെ തല കീഴായ പ്രതിബിംബം കാണുന്നില്ലേ?

ശാസ്ത്ര തത്വം

കണ്ണിലെ ലെന്‍സ്‌ കോണ്‍ വെക്സ് ലെന്‍സ്‌ ആണ് .ഇത് ദൂരെ ഉള്ള വസ്തുവിന്റെ ചെറുതും തലകീഴായതുമായ ഒരു പ്രതിബിംബം ആണ് കണ്ണിന്റെ പിറകിലെ റെറ്റിന എന്ന ഭാഗത്ത് ഉണ്ടാക്കുന്നത് .ഇതു നേത്ര നാഡി വഴി തലച്ചോറില്‍ എത്തുമ്പോള്‍ ആണ് നമുക്ക് കാഴ്ച ലഭിക്കുന്നത്.ഐസ് ക്രീം ബാളിന്റെ മുന്നിലെ ലെന്‍സ്‌ ദൂരെ ഉള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം ഉണ്ടാക്കുന്നതാണ് ഓയില്‍ പേപ്പറില്‍ കാണുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ