2017, ജൂലൈ 9, ഞായറാഴ്‌ച

ഐസ് കത്തിക്കാമോ ?


ആവശ്യമായ സാധനങ്ങള്‍

ഒരു സ്റ്റീല്‍ പാത്രം ,ഐസ് ക്യൂബുകള്‍ ,കാത്സ്യം കാര്‍ബൈഡ് കഷണങ്ങള്‍ ,തീപ്പെട്ടി

ചെയ്യുന്ന വിധം

പാത്രത്തില്‍ നിറയെ മണ്ണ് എടുക്കുക .പരീക്ഷണം കാണിക്കുന്നതിന് മുമ്പ് മണ്ണില്‍ ഒരു കഷണം കാര്‍ബൈഡ് താഴ്ത്തി വക്കുക .മണ്ണിനു മുകളില്‍ ഐസ് ക്യൂബുകള്‍ വക്കുക .അല്‍പ സമയം കഴിഞ്ഞു ഐസിന് തീ കൊടുത്തു നോക്കൂ .ഐസ് ക്യൂബുകള്‍ നിന്ന് കത്തുന്നതായി കാണാം .

ശാസ്ത്ര തത്വം

ഇവിടെ കത്തുന്നത് ഐസ് അല്ല .കാത്സ്യം കാര്‍ബൈഡ് ഐസ് ഉരുകിയ വെള്ളവുമായി ചേര്‍ന്ന് അസറ്റിലിന്‍ എന്ന വാതകം ആയി മാറുന്നു .ഈ വാതകം ഐസ് ക്യൂബുകളുടെ വശത്തിലൂടെ പുറത്തുവരുന്നു .ഈ വാതകത്തിനാണ് തീ പിടിക്കുന്നത് ..ശരി ഇനി ഐസ് കത്തിച്ചോളൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ