2017, ജൂലൈ 14, വെള്ളിയാഴ്‌ച



പരീക്ഷണം 53

നമുക്ക് ഒരു പ്രൊജക്ടര്‍ നിര്‍മ്മിക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ചെറിയ കാര്‍ഡ് ബോര്‍ഡ് പെട്ടി , ഫിലമെന്റ്റ് ബള്‍ബ് ,വെള്ളം ,മൊബൈല്‍ ഫോണ്‍

ചെയ്യുന്ന വിധം
ബൾബിന്റെ പിറകിലെ ക്യാപ്  പൊട്ടിച്ചെടുത്ത് അതിന്റെ ഫിലമെന്റ് കളഞ്ഞ് വെള്ളം നിറച്ചാൽ അതൊരു കോൺ വെക്സ് ലെൻസായി.പെട്ടിയുടെ ഒരു വശത്ത് ബള്‍ബിനു ഇരിക്കാന്‍ പാകത്തില്‍ ഒരു ദ്വാരം ഉണ്ടാക്കുക .പെട്ടിയുടെ മുകള്‍ ഭാഗത്ത് മൊബൈല്‍ കടത്തി വക്കാന്‍ പാകത്തില്‍ ഒരു ചെറിയ ഭാഗം വെട്ടിക്കളയുക .ഇനി നമ്മുടെ മൊബൈല്‍ നിന്നും ഒരു വീഡിയോ പ്ലേ ചെയ്യൂ .ദൃശ്യം തലകീഴായി വരുന്ന വിധം മൊബൈല്‍ പെട്ടിയുടെ ഉള്ളില്‍ കയറ്റി വക്കൂ .ഇനി പെട്ടിയെ ശ്രദ്ധാപൂര്‍വ്വം എടുത്തു ഭിത്തിയിലേക്ക് ബള്‍ബ് വരുന്ന ഭാഗം മുന്നില്‍ വരുന്ന വിധം പിടിക്കൂ .ഭിത്തിയില്‍ മൊബൈലിലെ വീഡിയോ കാണുന്നില്ലേ ? കൃത്യതക്കായി ഭിത്തിയും പെട്ടിയും തമ്മിലുള്ള ദൂരം ക്രമീകരിക്കൂ .


ശാസ്ത്ര തത്വം


ഇവിടെ വെള്ളം നിറച്ച ബള്‍ബ് ഒരു കോണ്‍ വെക്സ് ലെന്‍സ്‌ ആയി പ്രവര്‍ത്തിക്കുന്നു .കോണ്‍ വെക്സ് ലെന്‍സ്‌ അതിന്റെ മുന്നിലുള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം ഉണ്ടാക്കുന്നു .നമ്മള്‍
.ദൃശ്യം തലകീഴായി വരുന്ന വിധം മൊബൈല്‍ വച്ചതിനാല്‍ ഭിത്തിയില്‍ നമുക്ക് നിവര്‍ന്ന ദൃശ്യം ലഭിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ