2017, ജൂലൈ 10, തിങ്കളാഴ്‌ച

പരീക്ഷണം 29

മൂത്രത്തില്‍ നിന്നും വൈദ്യതി

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്പ് തകിട് ,സിങ്ക് തകിട് ,ചെമ്പു കമ്പികള്‍, ഒരു പാസ്ടിക് പാത്രം ,ഗാല്‍വനൊ മീറ്റര്‍


ആദ്യം കുറച്ചു മൂത്രം പ്ലാസ്റിക് പാത്രത്തില്‍ ശേഖരിക്കുക .ഒരു ചെമ്പ് കമ്പിയെ ചെമ്പ് തകിടുമായും ,രണ്ടാമത്തെതിനെ സിങ്ക് തകിടുമായും ബന്ധിപ്പിക്കുക .കമ്പികളുടെ അഗ്രങ്ങളെ ഗാല്‍വനൊ മീറ്റരുമായി ബന്ധിപ്പിക്കുക .ഇനി ചെമ്പ് തകിടിനെയും സിങ്ക് തകിടിനെയും മൂത്രത്തില്‍ പരസ്പരം തൊടാതെ ഇറക്കി വക്കൂ .ഗാല്‍വാനൊ മീറ്റര്‍ സൂചി ഇളകുന്നതായി കാണുന്നില്ലേ ? ഏതു  അളവില്‍ ആണ് സൂചി നില്‍ക്കുന്നത് ശ്രദ്ധിക്കൂ .

ശാസ്ത്ര തത്വം

സാധാരണ സ്റൊരെജ് ബാറ്ററികള്‍ സള്‍ഫ്യൂരിക് ആസിഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമല്ലോ .ഈ പരീക്ഷണത്തില്‍ മൂത്രം ഇലട്രോലൈറ്റ് ആയി പ്രവര്‍ത്തിക്കുന്നു .സിങ്ക് നെഗറ്റിവ് ഇലക്ട്രോഡ് ആയും ചെമ്പ് പോസറ്റിവ് ഇലക്ട്രോഡ് ആയും പ്രവര്‍ത്തിക്കുന്നു .മൂത്രത്തില്‍ ധാരാളം അയോണുകള്‍ അടങ്ങിയിട്ടുണ്ട് .സിങ്ക് ചെമ്പ് തകിടുകള്‍ മുക്കി വക്കുമ്പോള്‍സിങ്കില്‍ നിന്നും ചെമ്പിലേക്ക് ഇല്ട്രോണുകള്‍ പ്രവഹിക്കുന്നു .ഇതാണ് വൈദ്യുത പ്രവാഹം ഉണ്ടാക്കുന്നത് .ചെറിയ തോതിലുള്ള വൈദ്യുതിയുടെ സാന്നിധ്യം അറിയാനുള്ള ഉപകരണമാണ് ഗാല്‍വാനൊമീറ്റര്‍.ഇത് പോലെ കൂടുതല്‍ സെല്ലുകള്‍ ഉണ്ടാക്കി സീരിസ് രീതിയില്‍ ഘടിപ്പിച്ചു നോക്കൂ . ക്ലോക്ക് ,എല്‍ഇഡി വിളക്ക് ,ചെറിയ ഉപകരണങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി കിട്ടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ