2017, ജൂലൈ 15, ശനിയാഴ്‌ച

പരീക്ഷണം 54 സ്കെയില്‍ വെള്ളത്തില്‍ വളഞ്ഞു കാണാന്‍ കാരണമെന്ത്..?


പരീക്ഷണം 54

സ്കെയില്‍ വെള്ളത്തില്‍ വളഞ്ഞു കാണാന്‍ കാരണമെന്ത്..?

ആവശ്യമുള്ള സാധനങ്ങള്‍

സ്റ്റീല്‍ സ്കെയില്‍ ,ഗ്ലാസ് ,വെള്ളം

ചെയ്യുന്ന വിധം

ഗ്ലാസ്സില്‍ വെള്ളം എടുക്കുക .സ്റ്റീല്‍ സ്കെയില്‍ ഇതിലേക്ക് കുത്തനെ വക്കുക .ഇനി ഗ്ലാസ്സിലൂടെ സ്കെയിലിനെ നോക്കൂ .സ്കെയില്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ തൊടുന്ന ഭാഗം മുതല്‍ ചെരിഞ്ഞു കാണുന്നില്ലേ?

ശാസ്ത്ര തത്വം

പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും അടുത്ത മാധ്യമത്തിലേക്കു കടക്കുമ്പോള്‍ അതിന്റെ ദിശക്ക് വ്യതിയാനം സംഭവിക്കുന്നു .അപവര്‍ത്തനം എന്ന ഈ സ്വഭാവം കൊണ്ടാണ് നമുക്ക് സ്കെയില്‍ വായുവില്‍ നിന്നും വെള്ളത്തിലേക്ക് കടക്കുന്ന ഭാഗം മുതല്‍ വളഞ്ഞു കാണപ്പെടുന്നത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ