2017, ജൂലൈ 9, ഞായറാഴ്‌ച

ദ്രാവക മര്‍ദം അളക്കാന്‍ കഴിയുമോ ?

ആവശ്യമായ സാധനങ്ങള്‍

ഒരു മര സ്കെയില്‍ ,ബലൂണ്‍ ,ചെറിയ ഫണല്‍, വെള്ളം പൊട്ടാസിയം പേര്‍ മാഗനെറ്റ്, സുതാര്യമായ ചെറിയ പ്ലാസ്റിക് കുഴല്‍ .വെള്ളം നിറച്ച ബക്കറ്റ് ,ഇന്‍സുലേഷന്‍ ടാപ്പ്

ചെയ്യുന്ന വിധം

പ്ലാസ്റിക് കുഴലിന്റെ ഒരു അറ്റത്ത് ഫണല്‍ തിരുകി ഉറപ്പിക്കുക .ഫനലിന്റെ വായ്‌ ഭാഗത്ത് ബലൂണ്‍ മുറിച്ചു അടച്ചു കെട്ടുക .ഈ പ്ലാസ്റിക് കുഴലിനേ മരത്തിന്റെ സ്കെയിലില്‍ നീളത്തില്‍ ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ചു ഉറപ്പിച്ചു വക്കുക .ഇനി കുഴലിന്റെ മറുഭാഗത്ത് കൂടി പൊട്ടാസിയം പേര്‍ മാഗനെറ്റ് കലര്‍ത്തിയ വെള്ളം ശ്രദ്ധയോടെ നിറക്കുക .അടിയിലെ ഫണലില്‍ ഉറപ്പിച്ച ബലൂണില്‍ വെള്ളം നിറഞ്ഞു കുഴലിലൂടെ ഉയരാന്‍ തുടങ്ങും .ഇപ്പോള്‍ വെള്ളം നില്‍ക്കുന്ന ഭാഗത്തെ സ്കെയിലിലെ അങ്കനം കുറിച്ചു വക്കുക .വെള്ളം നിറച്ച ബക്കറ്റില്‍ ഫണല്‍ ഭാഗം മുട്ടിച്ചു നോക്കൂ .കുഴലിലെ ജലനിരപ്പിനു വ്യത്യാസം സംഭവിക്കുന്നില്ലേ ? ഫണല്‍ ബക്കറ്റിന്റെ മധ്യഭാഗത്തേക്ക് താഴ്ത്തൂ ..കുഴലിലെ ജലനിരപ്പ്‌ ഉയരുന്നില്ലേ ?ഫണല്‍ ഏറ്റവും അടിഭാഗത്തെക്ക് കൊണ്ടുപോകൂ ..ജലനിരപ്പ്‌ ഏറ്റവും ഉയരത്തില്‍ എത്തിയില്ലേ ?ഓരോ അളവും രേഖപ്പെടുത്തി നോക്കൂ .എപ്പോളാണ് കുറവ് ?എപ്പോളാണ് കൂടുതല്‍ ?

ശാസ്ത്ര തത്വം
ആഴം കൂടുംതോറും ദ്രാവകങ്ങളില്‍ മര്‍ദ്ദം കൂടുന്നു .വെള്ളത്തില്‍ മര്‍ദ്ദത്തിന് ഫണലിന്റെ സ്ഥാനത്തിനു അനുസരിച്ച് കുഴലിലെ ജലനിരപ്പും ഉയരുന്നത് ഈ മാര്‍ദ്ദ വ്യത്യാസം കൊണ്ടാണെന്ന് മനസ്സിലായില്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ