2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 44

താപമേറ്റാല്‍ ചെമ്പു കമ്പി വികസിക്കുമോ ?
ആവശ്യമായ സാധനങ്ങള്‍

ഇന്‍സുലേഷന്‍ ഇല്ലാത്ത  ഒരു മീറ്റര്‍ നീളമുള്ള വണ്ണം കുറഞ്ഞ ചെമ്പുകമ്പി ,ആണികള്‍ ,ചുറ്റിക ,നൂല്‍, കല്ല്‌,മെഴുകു തിരി ,തീപ്പെട്ടി
ചെയ്യുന്ന വിധം
ചുവരില്‍ 80 സെമീ അകലത്തില്‍ നേര്‍ രേഖയില്‍ വരുന്ന വിധം രണ്ടു ആണികള്‍ അടിക്കുക .ചെമ്പു കമ്പി നന്നായി വലിച്ചു കെട്ടുക .കമ്പിയുടെ മധ്യഭാഗത്തായി ഒരു കല്ല്‌ നൂലില്‍ കെട്ടി തൂക്കി ഇടുക .കല്ലു നില്‍ക്കുന്ന ഭാഗം ചുവരില്‍ അടയാളപ്പെടുത്തുക . മെഴുകുതിരി കത്തിച്ചു കമ്പിയില്‍ ജ്വാല വരുന്ന വിധം പിടിക്കുക .അല്‍പ സമയം കഴിഞ്ഞാല്‍ കല്ല്‌ നിന്നിരുന്ന അടായാളം നിരീക്ഷിക്കുക .കല്ല് അല്പം താണുപോയതായി കാണാം

ശാസ്ത്ര തത്വം

ചൂടാകുമ്പോള്‍ ചെമ്പുകമ്പി വികസിക്കുന്നു .താപീയ വികാസം കാരണമാണ് ഇത് സംഭവിക്കുന്നത് .കമ്പിയുടെ നീളം കൂടിയ കാരണമാണ് കല്ലു താണ് വന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ