2017, ജൂലൈ 9, ഞായറാഴ്‌ച

നാണയം വീഴുന്നത് എന്തുകൊണ്ട് ?

ആവശ്യമുള്ള സാധനങ്ങള്‍

ഒരു മരക്കട്ട, ആക്സോ ബ്ലേഡിന്റെ പകുതി കഷണം .ആണി ,ഒരു സ്റ്റീല്‍ ഗ്ലാസ് നാണയം ,പോസ്റ്റ്‌ കാര്‍ഡ്

ചെയ്യുന്ന വിധം


മരക്കട്ടയുടെ വശത്ത് ആക്സോ ബ്ലേഡ് കഷണം ആണി കൊണ്ട് ഉറപ്പിക്കുക .ഇപ്പോള്‍ ആക്സോ ബ്ലേഡ് മരക്കട്ടയുടെ വശത്ത് ലംബമായി നില്‍ക്കും .ബ്ലേഡില്‍ നിന്നും ചെറിയ അകലം വിട്ടു സ്റ്റീല്‍ ഗ്ലാസ് വക്കുക .ഗ്ലാസിന്റെ മുകളില്‍ പോസ്റ്റ്‌ കാര്‍ഡും അതിനു മുകളില്‍ നാണയവും വക്കുക .ഇനി ബ്ലെടഡിനെ അല്പം പിറകിലേക്ക് വലിച്ചു വിടൂ .കാര്‍ഡ് തെറിച്ചു പോകുന്നു .പക്ഷെ നാണയം സ്റ്റീല്‍ ഗ്ലാസ്സിലേക് വീഴുന്നു ,

ശാസ്ത്ര തത്വം

ആക്സോ ബ്ലേഡ് കാര്‍ഡില്‍ തട്ടുപോള്‍ കാര്‍ഡ് പെട്ടെന്ന് ചലനാവസ്ഥയില്‍ ആയി മാറുന്നു .എന്നാല്‍ നാണയം നിശ്ചലാവസ്ഥയില്‍ തന്നെ തുടരുന്നു .ചലനാവസ്ഥയില്‍ ഉള്ള ഒരു വസ്തുവിന് അതേ അവസ്ഥയിലും നിശ്ചലാവസ്ഥയില്‍ ഉള്ള വസ്തുവിന് അതെ അവസ്ഥയിലും  തന്നെ തുടരാന്‍ ഉള്ള പ്രവണത ഉണ്ട് .ഇതാണ് ജഡത്വം .ഈ പ്രവണത കൊണ്ടാണ് കാര്‍ഡ് ചലിച്ചപ്പോള്‍ നാണയം നിശ്ചലമായി ഇരുന്നതും ,കാര്‍ഡ് പോയപ്പോള്‍ സ്റ്റീല്‍ ഗ്ലാസ്സിലേക്ക് വീണതും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ