2017, ജൂലൈ 9, ഞായറാഴ്‌ച

കമ്പനം മൂലംശബ്ദം ഉണ്ടാകുന്നു

ആവശ്യമുള്ള സാധനങ്ങള്‍

ബലൂണ്‍ ,ചെറിയ പിവിസി പൈപ്പ് കഷണം ,ഇന്‍സുലേഷന്‍ ടാപ്പ് ,

ചെയ്യുന്ന വിധം

 ബലൂണിന്റെ  അടിഭാഗം അല്പം മുറിച്ചു കളയുക .പിവിസി പൈപ്പിന്റെ ഒരു വായ്‌ ഭാഗത്ത് ബലൂണിന്റെ മുറിച്ച ഭാഗം കടത്തി ഇന്‍സുലേഷന്‍ ടാപ്പ് കൊണ്ട് നന്നായി ചുറ്റി ഉറപ്പിക്കുക .ഇനി ഒരു കൈ കൊണ്ട് പൈപ്പില്‍ പിടിച്ചു മറു കൈ കൊണ്ട് ബലൂണ്‍ നീട്ടിപ്പിടിച്ചു വായ്‌ ഭാഗത്തുകൂടി ഊതി നോക്കൂ ...ആന ചിന്നം വിളിക്കുന്നത് പോലെ  ശബ്ദം ഇല്ലേ ? ബലൂണിന് ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കൂ .നമ്മള്‍ ഊതുമ്പോള്‍ വായു ബലൂണിലേക്ക് കടക്കുന്നു .പൈപ്പിന്റെ വായ്‌ ഭാഗത്ത് ബലൂണ്‍ ഒരു ഡയഫ്രം  പോലേ പ്രവര്‍ത്തിച്ചു കമ്പനം ചെയ്യുന്നു .ഇത് വായുവിലും കമ്പനം ഉണ്ടാക്കുന്നു .ഇതാണ് ഉയര്‍ന്ന ശബ്ദം ഉണ്ടാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ