2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 32

വെള്ളം തുലനം പാലിക്കുന്നു

ആവശ്യമുള്ള സാധനങ്ങള്‍

ഒരേ വലിപ്പമുള്ള രണ്ടു ഉറപ്പുള്ള പ്ലാസ്റിക് കുപ്പികള്‍ ,സുതാര്യമായ പ്ലാസ്റിക് കുഴല്‍ ,വെള്ളം

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പികളുടെ അടിയില്‍ വശത്തായി ഒരേ സ്ഥാനത്ത് രണ്ടു ദ്വാരങ്ങള്‍ ഇടുക .പ്ലാസ്റിക് കുഴല്‍ കുറച്ചു നീളത്തില്‍ മുറിച്ചെടുത്ത്  കുപ്പികളുടെ ദ്വാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കക .രണ്ടു ദ്വാരങ്ങളും പശ ഉപയോഗിച്ചു  ചോര്‍ച്ച വരാത്ത വിധം അടക്കുക .ഇനി കുപ്പികള്‍ മേശപ്പുറത്ത് വക്കുക .ഒന്നാമത്തെ കുപ്പിയില്‍ വെള്ളം നിറക്കുക .വെള്ളം കുഴലിലൂടെ രണ്ടാമത്തെ പാത്രത്തിലേക്ക് ഒഴുകുന്നത് കാണാം .രണ്ടു കുപ്പിയിലേയും വെള്ളം ഒരേ നിരപ്പ് ആകുമ്പോള്‍ ഒഴുക്ക് നിലക്കുന്നു .ഒരു സ്കെയില്‍ ഉപയോഗിച്ചു രണ്ടിലെയും ജലനിരപ്പിന്റെ ഉയരം അളക്കൂ ..തുല്യമാണ് എന്ന് കാണുന്നില്ലേ ?

ശാസ്ത്ര തത്വം

ദ്രാവകങ്ങള്‍ തുലനം പാലിക്കുന്നു .ഈ സ്വഭാവം ഉള്ളത് കൊണ്ടാണ് രണ്ടു കുപ്പിയിലും ഒരേ നിരപ്പ് ആയപ്പോള്‍ ഒഴുക്ക് നിന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ