2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 34

ആഴം കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു

ആവശ്യമായ സാധനങ്ങള്‍

സ്കെച്ച് പേനയുടെ കൂട് നാല് എണ്ണം,ഒരു പ്ലാസ്റിക് കുപ്പി ,പശ ,വെള്ളം

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ വശത്ത് അടിയില്‍ നിന്നും മുകളിലേക്ക് ഒരേ അകലത്തില്‍ നാല് തുളകള്‍ ഉണ്ടാക്കുക .സ്കെച്ച് പേനയുടെ കൂടുകള്‍ ഒരേ വലിപ്പത്തില്‍ മുറിച്ച് എടുക്കുക .ഓരോ ദ്വാരത്തിലും ഓരോ സ്കെച്ച് പെന്‍ കൂട് കടത്തി വച്ചു ചോര്‍ച്ച വരാത്ത വിധം പശ ഇട്ടു ഉറപ്പിക്കുക .നാല് സ്കെച്ച് പെന്‍ കൂടിന്റെയും പുറമേക്ക് നില്‍ക്കുന്ന ഭാഗം ഒരേ ലെവല്‍ ആയിരിക്കണം .പശ ഉണങ്ങിയ ശേഷം കുപ്പിയില്‍ വെള്ളം നിറച്ചു നോക്കൂ .നാല് കുഴലിലൂടെയും വെള്ളം പുറത്തേക്ക് ചാടുന്നില്ലേ ? ഏതു കുഴലിലൂടെ ആണ് വെള്ളം കൂടുതല്‍ ദൂരേക്ക്‌ ചാടുന്നത് ? മുകളില്‍ നിന്നും താഴേക്ക്‌ വരും തോറും കുഴലിലെ വെള്ളം ചാടുന്ന ദൂരം കൂടി വരുന്നതായി കാണാം .ഏറ്റവും ദൂരം ചാടുന്നത് ഏറ്റവും അടിയിലെ കുഴലിലൂടെ ആകും .

ശാസ്ത്ര തത്വം
ദ്രാവകങ്ങളില്‍ ആഴം കൂടുമ്പോള്‍ മര്‍ദ്ദവും കൂടുന്നു .അതിനാല്‍ ആണ് ഏറ്റവും അടിയിലെ കുഴലിലൂടെ വെള്ളം കൂടുതല്‍ ദൂരേക്ക്‌ ചാടുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ