2017, ജൂലൈ 12, ബുധനാഴ്‌ച

പരീക്ഷണം 50

 
ലോഹങ്ങളില്‍ താപം സഞ്ചരിക്കുന്നത് എങ്ങിനെ ?


ആവശ്യമുള്ള സാധനങ്ങള്‍


ഒരു സ്റ്റീല്‍ സ്കെയില്‍
,മെഴുകു തിരി ,നാല് പ്ലാസ്റിക് മുത്തുകള്‍

ചെയ്യുന്ന വിധം

സ്റ്റീല്‍ സ്കെയിലില്‍  ഇടവിട്ട് മെഴുകുപയോഗിച്ച് മുത്തുകള്‍ പിടിപ്പിക്കുക . സ്കെയില്‍ മുത്തുകള്‍ അടിഭാഗത്ത് വരും വിധം പിടിക്കുക .മെഴുകുതിരി കത്തിച്ചു  സ്കെയിലിന്റെ ഒരറ്റം ചൂടാക്കുക . പിടിപ്പിച്ച മുത്തുകള്‍ ദണ്ഡ് ചൂടാക്കുമ്പോള്‍ ഓരോന്നായി താഴെ വീഴുന്നു
. ഏതു മുത്താണ് ആദ്യം വീണത് ? മെഴുകുതിരി ജ്വാല തട്ടുന്ന ബിന്ദുവിന്റെ ഏറ്റവും അടുത്തുള്ള ഒന്നാമത്തെ മുത്താണ് ആദ്യം വീണത് എന്നു കാണാം . ജ്വാലയില്‍ നിന്നുള്ള അകലം കൂടുന്നതിന് അനുസരിച്ചു മുത്തുകള്‍ വീഴാനും സമയം എടുക്കും .ജ്വാല തട്ടുന്ന ബിന്ദുവിന്റെ ഏറ്റവും അകലെ ഉള്ള നാലാമത്തെ മുത്താണ് അവസാനം വീഴുന്നത്

ശാസ്ത്ര തത്വം

ലോഹങ്ങള്‍ താപത്തെ കടത്തിവിടുന്നു.ലോഹങ്ങളില്‍ ചാലനം എന്ന രീതിയിലൂടെ ആണ് താപം സഞ്ചരിക്കുന്നത് .താപം ഒരുതന്മാത്രയില്‍ നിന്നും അടുത്ത തന്മാത്രയിലേക്ക് കൈമാറ്റം ചെയ്താണ് താപം സഞ്ചരിക്കുന്നത് .ഇങ്ങിനെ താപം കൈമാറി എത്താനുള്ള സമയ വ്യത്യാസം കൊണ്ടാണ് മുത്തുകള്‍ വീഴുന്നതിന്റെ ക്രമത്തിലും സമയത്തിലും വ്യത്യാസം അനുഭവപ്പെട്ടത് .സ്കെയിലില്‍
ജ്വാല തട്ടുന്ന ബിന്ദുവിന്റെ ഏറ്റവും അകലെ ഉള്ള മുത്തിന്റെ സ്ഥാനത്ത്  താപം എത്താന്‍ കൂടുതല്‍ സമയം എടുത്തത് കൊണ്ടാണ് നാലാമത്തെ മുത്ത് അവസാനം വീഴുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ