2017, ജൂലൈ 10, തിങ്കളാഴ്‌ച

പരീക്ഷണം  28

തീ ഇല്ലാതെ കത്തിക്കാം


ആവശ്യമുള്ള സാമഗ്രികള്‍

ഹാന്‍ഡ് ലെന്‍സ്‌, പഞ്ഞി

ചെയ്യുന്ന വിധം

വെയില്‍ ഉള്ളപ്പോള്‍ മാത്രമേ ഈ പരീക്ഷണം നടത്താന്‍ കഴിയൂ .കുറച്ചു പഞ്ഞി എടുത്തു  തുറസ്സായ നിലത്തു വക്കുക .ഹാന്‍ഡ് ലെന്‍സ്‌ ഇതിനു മുകളിലായി ഹാന്‍ഡ് ലെന്‍സ്‌ പിടിക്കൂ .പ്രകാശം ഒരു പുള്ളിയായി വരുന്നില്ലേ ?ഈ പുള്ളിയെ പഞ്ഞിയില്‍ പതിപ്പിക്കു .നിമിഷങ്ങള്‍ക്കകം പഞ്ഞിക്ക് തീ പിടിക്കുന്നു

ശാസ്ത്ര തത്വം

ഹാന്‍ഡ് ലെന്‍സ്‌ ആയി ഉപയോഗികുന്നത് സംവ്രജന ലെന്‍സ്‌ (കോണ്‍വെക്സ്) ആണ് .ഇത്തരം ലെന്‍സിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ അത് ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുന്നു .വെയിലിനോടൊപ്പം താപവും ഉണ്ട്,താപവും ഒരിടത്ത് തന്നെ കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ നല്ല ചൂട് ഉണ്ടാകുന്നു .അത് കൊണ്ടാണ് പഞ്ഞിക്ക് തീ പിടിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ