2017, ജൂലൈ 10, തിങ്കളാഴ്‌ച

പരീക്ഷണം 27

അഗ്നി ശമനി നിര്‍മ്മികാം

ആവശ്യമുള്ള സാധനങ്ങള്‍

പ്ലാസ്റിക് ടംബ്ലര്‍,ചെറിയ ഫണല്‍ ,പ്ലാസ്റിക് കുഴല്‍ ,ബേക്കിംഗ് സോഡ, വിനാഗിരി ,മെഴുകുതിരി തീപ്പെട്ടി

ചെയ്യുന്ന വിധം

പാത്രത്തിന്റെ അടപ്പില്‍ രണ്ടു ദ്വാരങ്ങള്‍ ഇടുക .ഒരു ദ്വാരത്തില്‍ പ്ലാസ്റിക് കുഴല്‍ പാത്രത്തിന്റെ അടിവശത്ത് മുട്ടുന്ന വിധം കടത്തി അടപ്പിന് മുകളിലേക്ക് അല്പം പുറത്ത് നില്‍ക്കുന്ന പോലെ നിര്‍ത്തി മുറിച്ചെടുക്കുക .ഈ ഭാഗത്ത് കൂടി ഫണല്‍ കടത്തി വക്കുക .പശ ഉപയോഗിച്ചു വായു നിബദ്ധമാക്കുക .രണ്ടാമത്തെ ദ്വാരത്തിലൂടെ പ്ലാസ്റിക് കുഴല്‍ കടത്തി പാത്രത്തിന്റെ ഉള്‍ഭാഗത്തെക്ക് കുറച്ചു ഭാഗവും ബാക്കി ഭാഗം പുറത്തേക്ക് നീളത്തില്‍ വരുന്ന രീതിയിലും ക്രമീകരിക്കുക .ഇതാണ് അഗ്നിശമനിയുടെ ഉപകരണം .ഇനി പാത്രത്തില്‍ അല്പം ബേക്കിംഗ് സോഡ എടുക്കുക .പാത്രം അടപ്പ് ഉപയോഗിച്ചു മുറുക്കി അടക്കുക .മെഴുകുതിരി കത്തിച്ചു വക്കുക .രണ്ടാമത്തെ ദ്വാരത്തില്‍ ഘടിപ്പിച്ച കുഴലിന്റെ അറ്റം മെഴുകു തിരിയുടെ ജ്വാലയില്‍ നിന്നും അല്പം വിട്ടു ക്രമീകരിക്കുക .ഇനി ഫണലിലൂടെ വിനാഗിരി ചേര്‍ക്കുക .പാത്രത്തിന്റെ ഉള്‍ഭാഗത്ത്‌ നുരയും പതയും ഉണ്ടാകുന്നില്ലേ ?മെഴുകുതിരി ജ്വാല ശ്രദ്ധിക്കൂ ..ജ്വാല അണഞ്ഞു പോകുന്നതായി കാണാം .

ശാസ്ത്ര തത്വം

വിനാഗിരി  നേര്‍പ്പിച്ച അസറ്റിക് ആസിഡ് ആണ് .ബേക്കിംഗ് സോഡ സോഡിയം ബൈ കാര്‍ബണേറ്റ്‌ ആണ് .ആസിഡുകള്‍ കാര്‍ബണേറ്,സോഡിയം ബൈ കാര്‍ബണേറ്റ്‌വസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .കാര്‍ബണ്‍ ഡയോക്സൈഡ് തീ കെടുത്തുന്ന വാതകം ആണ് .ഫണലില്‍ പിടിപ്പിച്ച കുഴല്‍ പാത്രത്തിന്റെ അടിവശം മുട്ടണം എന്ന് പറയാന്‍ എന്താ കാരണം ?ആലോചിക്കൂ ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ