2017, ജൂലൈ 9, ഞായറാഴ്‌ച

മഴവില്ല് നിര്‍മിക്കാം

ആവശ്യമായ സാധനങ്ങള്‍

ഒരു സ്റ്റീല്‍ കിണ്ണം ,വെള്ളം കണ്ണാടി കഷണം

ചെയ്യുന്ന വിധം

സ്റ്റീല്‍ കിണ്ണത്തില്‍ വെള്ളം എടുക്കുക .ഇത് ചുവരിന് സമീപം വെയില്‍ കിട്ടുന്നിടത്ത്  വക്കുക .വെള്ളത്തില്‍ കണ്ണാടി കഷണം ചെരിച്ചു വക്കുക .കണ്ണാടിയില്‍ നിന്നുള്ള പ്രകാശം ചുമരില്‍ തട്ടുന്ന വിധം ക്രമീകരിച്ചു വക്കുക .ചുവരില്‍ മഴവില്ലിന്റെ മാതൃക പതിയുന്നില്ലേ ?

ശാസ്ത്രതത്വം
സാധാരണപ്രകാശം ധവളപ്രകാശമാണ് . വെള്ളത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രകീര്‍ണ്ണനം സംഭവിക്കുമ്പോള്‍ ധവളപ്രകാശം അതിന്റെ ഏഴു ഘടക വര്‍ണ്ണങ്ങള്‍ ആയി പിരിയുന്നു .അതാണ്‌ മഴവില്‍ ആയി കാണുന്നത് ,വയലറ്റ് ഇന്‍ഡിഗോ ബ്ലൂ ഗ്രീന്‍ യെല്ലോ ഓറഞ്ച് റെഡ് ക്രമത്തില്‍ ആയിരിക്കും മഴവില്ലില്‍ കാണുന്നത് ..ഇതിന്റെ ഒരു ചിത്രം വരച്ചു നോക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ